ചലച്ചിത്രം

അച്ഛനേയും ചേട്ടനേയും പോലെ ആക്ഷൻ താരമാകാൻ വിസ്മയയും; 'ഇടി' പഠിക്കുന്ന വിഡിയോ പങ്കുവെച്ച് താരപുത്രി

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിന്റെ ആക്ഷൻ രം​ഗങ്ങൾ കണ്ട് തീയെറ്ററിൽ ആവേശം നിറച്ചവരാണ് നമ്മൾ മലയാളികൾ. താരത്തിന്റെ മകൻ പ്രണവും ആദ്യ ചിത്രത്തിലൂടെ തന്നെ ആക്ഷൻ സ്റ്റാറാണെന്ന് തെളിയിച്ചിരുന്നു. ഇപ്പോൾ ഇതാ ഇവർക്കു പിന്നാലെ വിസ്മയയും എത്തുകയാണ്. എഴുത്തിലും യാത്രയിലും മാത്രമല്ല താരപുത്രി ഫൈറ്റിലും ഒരു കൈനോക്കിയിട്ടുണ്ട്. പൈറ്റിങ് പഠിക്കുന്നതിന്റെ വിഡിയോ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

തായ്ലൻഡിലെ കൊഹ് സമൂയിൽ നിന്ന്  തായ് ആയോധനകല പഠിക്കുകയാണ് വിസ്മയ. ടോണി എന്നയാളില്‍ നിന്നാണ് താരപുത്രി ഫൈറ്റ് പഠിക്കുന്നത്. എന്തായാലും അച്ഛന്റേയും ചേട്ടന്റേയും ആക്ഷൻ ഏറ്റെടുത്തതുപോലെ ആരാധകരുടെ മനസു കീഴടക്കുകയാണ് താരപുത്രി. ഫൈറ്റിങ്ങിൽ താളമുണ്ടെന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ കൂടാതെ എന്തിനാണ് പണം കൊടുത്തു പഠിക്കുന്നതെന്നും അച്ഛനോട് പറഞ്ഞാൽ ഫ്രീയായിട്ട് പഠിപ്പിച്ചു തരില്ലേ എന്ന് ആരാധകർ ചോ​ദിക്കുന്നുണ്ട്. 

പുതിയ വിഡിയോ പുറത്തുവന്നതോടെ വിസ്മയയും സിനിമ മേഖലയിലേക്ക് കടക്കാൻ പോവുകയാണോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയേക്കാൾ സാഹിത്യത്തിലാണ് വിസ്മയ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അടുത്തിടെ താരം തന്റെ എഴുത്തും പെയിന്റിങ്ങുകളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു പുസ്തകം പുറത്തിറങ്ങിയത്. ലോക്ക്ഡൗൺ ആയതോടെ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലും ഭാര്യ സുചിത്രയും പ്രണവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു