ചലച്ചിത്രം

രജപുത്രയിലെ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ; സഹായവുമായി രഞ്ജിത്ത്

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് സിനിമ രം​ഗം മുഴുവൻ നിശ്ചലമായതോടെ ഏറ്റവും പ്രതിസന്ധിയിലായത് ദിവസ വേതനക്കാരായ തൊഴിലാളികളായിരുന്നു. ഇവരെ സഹായിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെ നിർമാണക്കമ്പനിയിലെ തൊഴിലാളികൾക്ക് സഹായം എത്തിച്ചിരിക്കുകയാണ് നിർമാതാവ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്ഡോർ യൂണിറ്റിലെ എല്ലാ തൊഴിലാളികളുടേയും അക്കൗണ്ടിലേക്ക് 5000 രൂപയാണ് രഞ്ജിത്ത് നൽകിയത്.

രഞ്ജിത്തിന് നന്ദി പറഞ്ഞുകൊണ്ട് രജപുത്രയിലെ ജീവനക്കാരനായ രാജീവ് എം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 'രജപുത്ര ഔട്ട് ഡോർ യൂണിറ്റ് എം രഞ്ജിത് സാർ രജപുത്രയിലെ എല്ലാ തൊഴിലാളികൾക്കും ഈ കൊറോണ കാലത്ത് 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചു തന്ന് സാഹായിച്ച സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവുമുണ്ടാകാൻ ഞങ്ങൾ എല്ലാപേരും ദൈവത്തോട് പ്രാർത്ഥിക്കുന്നു'- എന്നാണ് രാജീവ് കുറിച്ചത്. 

നിരവധി മലയാളം സിനിമകളുടെ നിർമാതാവാണ് രഞ്ജിത്ത്. മേക്ക്പ്പ് മാൻ, ഇടുക്കി ഗോൾഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകൾ രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. ര‍ഞ്ജിത്താണ് നിർമിച്ചത്. നടി ചിപ്പിയാണ് രഞ്ജിത്തിന്റെ ഭാര്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്