ചലച്ചിത്രം

'ഇത് തെളിയിക്കാൻ ഫോട്ടോ ഇടേണ്ടിവരുമെന്ന് കരുതിയില്ല'; വേലക്കാരിക്ക്  ഭക്ഷണം കൊടുക്കാൻ പറഞ്ഞവർക്ക് മറുപടിയുമായി അർച്ചന

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് നടി അർച്ചന. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാനും താരം മറക്കാറില്ല. അടുത്തിടെ താരം പോസ്റ്റ് ചെയ്ത വിഡിയോ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തന്റെ പാചക പരീക്ഷണം അച്ഛനും അമ്മയും രുചിച്ചു നോക്കുന്നതായിരുന്നു വിഡിയോ. എന്നാൽ അച്ഛനും അമ്മയും ഭക്ഷണം കഴിക്കുമ്പോൾ അവരുടെ അടുത്തായി നിൽക്കുന്ന പെൺകുട്ടിയെയാണ് ഒരു വിഭാ​ഗം ശ്രദ്ധിച്ചത്. താരത്തിന്റെ വീട്ടുജോലിക്കാരിയായ റിങ്കുവായിരുന്നു അത്. തുടർന്ന് വീട്ടുജോലിക്കാരിയ്ക്ക് ഭക്ഷണം നൽകാത്തതിനെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തി. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. 

അമ്മയ്ക്കൊപ്പം റിങ്കു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് താരം മറുപടി കുറിച്ചത്. കുടുംബത്തിലെ ഒരം​ഗത്തെപ്പോലെയാണ് റിങ്കുവിനെ കാണുന്നത് അത് തെളിയിക്കാനായി ഇങ്ങനെ ഫോട്ടോ പോസ്റ്റ് ചെയ്യേണ്ടിവരുമെന്ന് കരുതിയിരുന്നില്ല എന്നും താരം പറഞ്ഞു. എല്ലാവരേയും ഒരേപോലെ കാണണമെന്നാണ് തന്റെ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളതെന്നും അർച്ചന കുറിച്ചു. 

‘ഞാൻ അവസാനം പോസ്റ്റ് ചെയ്ത വിഡിയോ കണ്ട് വിവാദമാക്കിയവർക്കുവേണ്ടിയാണ് ഈ പോസ്റ്റ്. ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. അവൾ എന്റെ കുടുംബത്തിന്റെ ഭാ​ഗമാണ്, ഇനി എന്നും അങ്ങനെതന്നെയായിരിക്കും. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നും ആളുകളെയെല്ലാം ഒരേപോലെ കാണണമെന്നുമാണ് മാതാപിതാക്കളിൽ നിന്ന് ഞാൻ പഠിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഞങ്ങൾ ആദ്യം ഡാഡിക്കും മമ്മിക്കും ഭക്ഷണം കൊടുത്തത്. അതിനുശേഷം ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. വേണമെങ്കിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള പഴയ വിഡിയോ കണ്ടുനോക്കു. എല്ലാദിവസവും എനിക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതുകൊണ്ടാണ് അവൾ ക്ഷീണിച്ചിരിക്കുന്നത്.

താരത്തെ പിന്തുണച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവർക്ക് മറുപടി പറയേണ്ട കാര്യംപോലുമില്ലെന്നാണ് ചിലരുടെ കമന്റുകൾ. അർച്ചനയുടെ വിഡിയോകളിലേയും ചിത്രങ്ങളിലേയും സ്ഥിരംമുഖമാണ് റിങ്കു. ഇരുവരും ഒന്നിച്ചുള്ള നിരവധി ടിക് ടോക്ക് വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി