ചലച്ചിത്രം

'കുഞ്ഞുങ്ങൾ യുഎസിലാണ് സുരക്ഷിതർ'; ലോക്ക്ഡൗണിനിടെ ഇന്ത്യവിട്ട് സണ്ണി ലിയോണി

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനിടെ കുടുംബത്തോടൊപ്പം ഇന്ത്യവിട്ട് ബോളിവുഡ് നടി സണ്ണി ലിയോണി. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് താരം ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോയത്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുഎസിലാണ് കുഞ്ഞുങ്ങൾ കൂടുതൽ സുരക്ഷിതരെന്നാണ് താരം പറയുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് വിവരം പങ്കുവെച്ചത്. 

മാതൃദിന ആശംസകൾ നേർന്നു കൊണ്ടുള്ള സണ്ണിയുടെ പോസ്റ്റിലാണ് ഈ കാര്യം പരാമർശിച്ചിരിക്കുന്നത്. ലോസ് ആഞ്ച‌ൽസിലെ വീട്ടിലാണ് ഇപ്പോൾ സണ്ണിയും കുടുംബവും. മാത‌ൃദിനത്തിൽ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം യുഎസിൽ എത്തിയ വിവരം അറിയിച്ചത്. 

"എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ജീവിതത്തിലേക്ക് കുഞ്ഞുങ്ങൾ വരുന്നതോടെ നമ്മുടെ പ്രഥമ പരി​ഗണന അവരായി മാറും, സ്വന്തം കാര്യങ്ങൾ പുറകിലേക്ക് മാറും.അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്നും ഞങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ലോസ് ആഞ്ചലസിലുള്ള  രഹസ്യ പൂന്തോട്ടത്തിലേക്കും വീട്ടിലേക്കും അവരെ എത്തിച്ചു. എന്റെ അമ്മയും ഞാനിത് തന്നെയാണ് ചെയ്യണമെന്നാകും ആ​ഗ്രഹിച്ചിട്ടുണ്ടാവുക. മിസ് യൂ അമ്മ". താരം കുറിച്ചു. ഇതിന് പിന്നാലെ താരത്തിന്റെ ഭർത്താവ് ഡാനിയലും യുഎസിൽ എത്തിയതായി സ്ഥിരീകരിച്ചു. 

ലോക്ക്ഡൗണിൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവായിരുന്നു സണ്ണി ലിയോണിയും ഡാനിയലും. നിരവധി വിഡിയോയും ചിത്രങ്ങളുമാണ് ഇരുവരും പോസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ വീട്ടിൽ നിന്നുള്ള വർക്കൗട്ട് വിഡിയോയും താരം പങ്കുവെച്ചിരുന്നു. താരത്തിന്റെ പെട്ടെന്നുള്ള നീക്കം ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മുംബൈ മാറുന്ന സാഹചര്യത്തിലാണ് താരം നാടുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി