ചലച്ചിത്രം

'നാടിന്റെ രക്ഷകനെ ഞങ്ങൾക്ക് നഷ്ടമായി'; ഈ തെരുവിന് ഇനി ഇർഫാന്റെ പേര്  

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ ഇർഫാൻ ഖാനോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയിലെ ഇ​ഗത്പുരി ​​ഗ്രാമത്തിലെ തെരുവിന് നടന്റെ പേര് നൽകി ​ഗ്രാമവാസികൾ.  'ഹീറോ-ചി-വാദി' എന്നാണ് പുതിയ പേര്. 'നായകന്റെ ദേശം' എന്നാണ് ഈ വാക്കിന്റെ അർത്ഥം. സിനിമ നടൻ എന്നതിലപ്പുറം ഇർഫാൻ എന്ന വ്യക്തിയോടുള്ള അടുപ്പമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. 

ഇർഫാന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത് ഈ ഇ​ഗത്പുരിയിലായതിനാൽ ഇർഫാനെ വ്യക്തിപരമായി ഇവർക്കറിയാം. "നാടിന്റെ രക്ഷകനെ ഞങ്ങൾക്ക് നഷ്ടമായി. ഞങ്ങൾക്ക് അദ്ദേഹം സിനിമാ നടൻ മാത്രമായിരുന്നില്ല. അടുത്ത സുഹൃത്തുമായിരുന്നു. ഞങ്ങളുടെ നാടിന്റെ വികസനത്തിനായി അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ തെരുവ് ഇനി അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടും", ​ഗ്രാമവാസികളുടെ വാക്കുകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പത്ത് വർഷമായി ഇ​ഗത്പുരിയിലെ സ്ഥിരം സന്ദർശകനാണ് ഇർഫാൻ. കമ്പ്യൂട്ടർ ആംബുലൻസ് അടക്കമുള്ള സഹായങ്ങൾ ഇവിടേക്കെത്തിക്കാൻ ഇർഫാന് കഴി‍ഞ്ഞിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കുള്ള പുസ്തകങ്ങൾ, മഴക്കോട്ട്, സ്വെറ്റർ എന്നിങ്ങനെ നീളും ​ഗ്രാമവാസികൾക്കായുള്ള ഇർഫാന്റെ കരുതൽ. 

വൻകുടലിലെ അണുബാധയെത്തുടർന്ന് കഴിഞ്ഞ മാസം 29നാണ് ഇർഫാൻ മരിച്ചത്. 2018ൽ നടന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യ‌ം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്