ചലച്ചിത്രം

ആ കമന്റ് ഇട്ടിരിക്കുന്നത് ഒരു കുട്ടിയാണ്, ഈ ആഭാസം സഹിക്കാനാകില്ല; തുറന്നടിച്ച് ശ്രിന്ദ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലെ ചിത്രങ്ങളിൽ അശ്ലീല കമന്റുകൾ എഴുതി നിരന്തരം ശല്യപ്പെടുത്തുന്ന രണ്ടു പേരെ തുറന്നുകാട്ടി നടി ശ്രിന്ദ.  ഇത്തരം ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും താരം ആവശ്യപ്പെട്ടു. പ്രൊഫൈലുകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികളാണെന്നാണ് മനസ്സിലായതെന്നും ഈ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്നും നടി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

നടിയുടെ കുറിപ്പ് ഇങ്ങനെ: 

ക്രിയാത്മകതയും അഭിപ്രായങ്ങളും നിലപാടുകളും വിവരങ്ങളും പങ്കുവയ്ക്കാവുന്ന മികച്ച ഒരിടമാണ് സോഷ്യല്‍മീഡിയ. അതേസമയം മറ്റുചിലര്‍ക്ക് നെഗറ്റിവിറ്റിയും സ്പര്‍ധയും പ്രചരിപ്പിക്കാനുള്ള ഇടവുമാണ്. സാധാരണ ഇത്തരം മോശം കമന്റുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരേ ഞാന്‍ പ്രതികരിക്കാറില്ല. കാരണം 100ശതമാനവും അത് എന്നെ ബാധിക്കാത്ത കാര്യമാണ്. പക്ഷെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി സ്വന്തം ഫോണില്‍ അതൊക്കെ ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്യുന്നവരെയാണ് ഇതൊക്കെ ബാധിക്കുന്നത്. 

ഈ വ്യക്തി, അവന്റെ പ്രൊഫൈലില്‍ നിന്നും തോന്നുന്നതൊരു കുട്ടിയാണെന്നാണ്, വളരെ മോശമായ കമന്റുകളാണ് ചെയ്തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി. എനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിയോട് നന്ദിയുണ്ട്. എന്നാല്‍ ഇങ്ങനല്ല മുന്നോട്ടുപോകേണ്ടത്. എന്റെ പേജില്‍ ഇത്തരത്തിലുള്ള വെറുപ്പും അശ്ലീല കമന്റുകളും യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല'. 

ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ ചോയ്‌സ് ആണ്. പക്ഷേ നിങ്ങള്‍ ഈ പേജിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു. ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് അവസാനിപ്പിക്കണം. ബഹുമാനിക്കാന്‍ പഠിക്കൂ.
നിങ്ങളെ തന്നെ, നിങ്ങള്‍ക്കു ചുറ്റുമുള്ളതിനെ, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ, നിങ്ങളുടെ ജോലിയേ. ഈ അക്കൗണ്ട് ഉടമകളെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടിയെടുക്കാനും എന്ന സഹായിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം