ചലച്ചിത്രം

മേക്കപ്പ് ഇല്ലാതെ സുഹാന; അമ്മ പകർത്തിയ ചിത്രങ്ങളിൽ അതീവസുന്ദരിയായി താരപുത്രി

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് താരങ്ങളുടെയെല്ലാം ആഘോഷങ്ങൾ വീടിനുള്ളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ചിത്രങ്ങളാണ്. ലോക്ക്ഡൗൺ ഫോട്ടോഷൂട്ട് നടത്തി ആരാധകരുടെ കയ്യടി നേടുകയാണ് താരപുത്രി. അമ്മ ​ഗൗരി ഖാനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

​ഗൗരി ഖാനാണ് ആദ്യം മകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. രസകരമായ അടിക്കുറിപ്പിനൊപ്പമായിരുന്ന‌ു ചിത്രങ്ങൾ പങ്കുവെച്ചത്. നോ ഹെയർ, നോ മേക്കപ്പ്, എന്റെ ഫോട്ടോ​ഗ്രഫി മാത്രം എന്നാണ് ​ഗൗരി കുറിച്ചത്. പ്രിന്റഡ് ടോപ്പും നീല ജീൻസുമായിരുന്നു സുഹാനയുടെ വേഷം. നിരവധി താരങ്ങളാണ് സുഹാനയുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ലുക്ക് എന്നാണ് സംവിധായക ഫറ ഖാൻ കുറിച്ചത്. 

അതിനൊപ്പം രസകരമായ കമന്റുമായി നടി അനന്യ പാണ്ഡെ എത്തി. എനിക്ക് ഈ ടോപ്പ് ഇഷ്ടമായിരുന്നെന്നും എന്നാൽ നീ വാങ്ങാൻ സമ്മതിച്ചില്ല എന്നുമായിരുന്നു അനന്യയുടെ കമന്റ്. തന്റെ ഷോർട്ട് തിരിച്ചുതരണം എന്നാണ് സുഹാന ഇതിന് മറുപടിയായി കുറിച്ചത്. ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സുഹാനയുടെ തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അമ്മയെടുത്ത ചിത്രങ്ങൾ എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി