ചലച്ചിത്രം

തിയറ്ററുകളിൽ ബിയറും വൈനും നൽകിയാലോ? ആളെ കൂട്ടാൻ മദ്യം വിൽക്കാമെന്ന നിർദേശവുമായി സംവിധായകൻ 

സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളിലേക്ക് ആളെ എത്തിക്കാൻ മദ്യം വിൽക്കാനുള്ള ലൈസൻസ് നല്ലതായിരിക്കുമെന്ന നിർദേശവുമായി സംവിധായകൻ നാ​ഗ് അശ്വൻ. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായിരിക്കുന്ന തിയറ്റർ വ്യവസായത്തെ തിരിച്ചുകൊണ്ടുവരാനുള്ള നിർദേശമായാണ് ബിയർ വൈൻ ലൈസൻസ് നൽകുന്നതിനെക്കുറിച്ച് നാ​ഗ് അഭിപ്രായപ്പെട്ടത്. മറ്റ് പല രാജ്യങ്ങളിലേയും പോലെ ഇവിടെയും മദ്യം തിയറ്ററുകളിൽ നൽകുകയാണെങ്കിൽ കൂടുതൽ ആളുകൾ സിനിമ കാണാൻ എത്തില്ലേ എന്നാണ് സംവിധായകന്റെ ചോദ്യം. 

അതേസമയം ഈ നിർദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നാ​ഗ് നേരിടുന്നത്.  ഇന്ത്യയിൽ മദ്യം ഒരു ലഘുപാനീയം അല്ലെന്നും തിയറ്ററുകളിൽ വിതരണം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നുമാണ് ഇക്കൂട്ടരുടെ വാ​ദം. കുടുംബപ്രേക്ഷകരെ ഇത് തിയറ്ററുകളിൽ നിന്ന് അകറ്റുമെന്നും മറ്റൊരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

മദ്യം സുലഭമായത് കൊണ്ട് എല്ലാവരും മദ്യപാനികൾ ആകില്ലെന്ന വാദവുമായി ചിലർ സംവിധായകന് പിന്തുണ നൽകിയിട്ടുമുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം സമൂഹം പരിചയിക്കണമെന്നാണ് ഇക്കൂട്ടർ പറയുന്നത്. 

കീർത്തി സുരേഷ്, ദുൽഖർ സൽമാൻ എന്നിവർ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ സംവിധായകനാണ് നാ​ഗ് അശ്വിൻ. വിജയ് ദേവേരക്കൊണ്ട, സാമന്ത അകിനേനി എന്നിവരും പ്രധാന വേഷങ്ങളിലെത്തി.  പ്രഭാസിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് നാ​ഗ് ഇപ്പോൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ