ചലച്ചിത്രം

മുടിവെട്ടിത്തന്ന പ്രിയപ്പെട്ടയാൾക്ക് നന്ദി പറഞ്ഞ് ആലിയ; രൺബീറാണോ എന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലോക്കഡൗണിന്റെ തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവായിരുന്നു ബോളിവുഡ് നടി ആലിയ ഭട്ട്. തന്റെ പാചക വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ നടൻ ഋഷി കപൂറിന്റെ മരണത്തിന് ശേഷം കാര്യമായ അപ്ഡേറ്റ്സ് ഉണ്ടായിട്ടില്ല. ഇപ്പോൾ വർക്കൗട്ട് ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. 60 ദിവസത്തിൽ തനിക്കുണ്ടായ മാറ്റം ‌പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. എന്നാൽ ആരാധകരുടെ ശ്രദ്ധ മുഴുവൻ താരത്തിന്റെ മുടിയിലാണ്. 

വീട്ടിലെ തന്റെ പ്രിയപ്പെട്ടയാളാണ് ആലിയയ്ക്ക് പുതിയ ഹെയർ സ്റ്റൈൽ സമ്മാനിച്ചിരിക്കുന്നത്. തനിക്ക് വെട്ടിനിരത്തൽ ആവശ്യമുള്ളപ്പോഴെല്ലാം തന്നെ സഹായിക്കുന്ന ബഹുമുഖപ്രതിഭയായ പ്രിയപ്പെട്ടയാൾ നന്ദി പറയാനും ആലിയ മറന്നില്ല. എന്നാൽ ആരാണ് ആ പ്രിയപ്പെട്ടയാളെന്ന് പോസ്റ്റിൽ ആലിയ വ്യക്തമാക്കിയിട്ടില്ല.

ആലിയയുടെ പുതിയ ചിത്രം വന്നതോടെ മുടിവെട്ടിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകർ. സഹോദരി ഷഹീൻ ഭട്ടോ അല്ലെങ്കിൽ കാമുകൻ രൺബീർ കപൂറോ ആയിരിക്കാമെന്നാണ്  ആരാധകരുടെ കണക്കുകൂട്ടൽ. കൂടുതൽ പേരും പറയുന്നത് രൺബീറിന്റെ പേരാണ്. എന്തായാലും താരത്തിന്റെ പുതിയ ലുക്ക് ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഷോർട്ട് ഹെയറിൽ കൂൾ ആണെന്നാണ് ആരാധകരുടെ കമന്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്