ചലച്ചിത്രം

പ‌ൃഥ്വിയും സംഘവും വെള്ളിയാഴ്ച മടങ്ങിയെത്തും; യാത്ര പ്രത്യേക വിമാനത്തിൽ 

സമകാലിക മലയാളം ഡെസ്ക്

ജോർദാനിൽ കുടുങ്ങിയ ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകർ വെള്ളിയാഴ്ച (മെയ് 22) മടങ്ങിയെത്തും. നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സി ഉൾപ്പെടുന്ന സംഘം എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കൊച്ചിയിൽ എത്തുക. പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തുന്ന ഇവർ അവിടെനിന്നാണ് കൊച്ചിയിലേക്ക് എത്തുക. സംഘത്തിലെ എല്ലാ‌വരും ക്വാറന്റീനിൽ പോകും. 

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി ജോർദാനിലെ ഹോട്ടലിലാണ് ഇപ്പോൾ പൃഥ്വിയും സംഘവും. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യാനാണ് 58 അം​ഗ സംഘം ജോർദാൻ മരുഭൂമിയിൽ എത്തിയത്. എന്നാൽ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടെ കൊറോണ പടർന്നു പിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയുമായിരുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോകുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ