ചലച്ചിത്രം

വീട്ടിലിരിക്കുക എന്നതാണ് ഏറ്റവും നല്ലത്; വീട്ടുജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജാൻവിയുടെ വാക്കുകൾ 

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ ജോലിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ച വിവരം ബോളിവുഡ് നിർമാതാവ് ബോണി കപൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അച്ഛനും അനിയത്തിക്കുമൊപ്പം വീട്ടിൽ തന്നെയിരിക്കുകയാണെന്ന് ആരോധകരോട് പങ്കുവച്ചിരിക്കുകയാണ് ബോണി കപൂറിന്റെ മകളും നടിയുമായ ജാൻവി കപൂർ. അച്ഛന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ജാൻവി ഇക്കാര്യം അറിയിച്ചത്. വീട്ടിലിരിക്കുക എന്നതാണ് ഇപ്പോഴുള്ള ഏറ്റവും മികച്ച പ്രതിവിധിയെന്നാണ് ജാൻവിയുടെ വാക്കുകൾ. 

23 വയസുള്ള ചരണ്‍ സാഹു എന്ന ജോലിക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് മുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാളെ ടെസ്റ്റുകൾക്ക‌് വിധേയനാക്കിയിരുന്നു. പിന്നീട് അയാളെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി. വീട്ടിൽ മറ്റാർക്കും രോ​ഗലക്ഷണങ്ങൾ ഇല്ലെന്നും അടുത്ത 14 ദിവസത്തേക്കു അടുത്ത സെൽഫ് ക്വാറന്റൈനിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം