ചലച്ചിത്രം

എന്റെ ആദ്യ ചിത്രം ലാലേട്ടനൊപ്പം, 39 വര്‍ഷം മുന്‍പ് ഇറങ്ങിയ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

സമകാലിക മലയാളം ഡെസ്ക്

സിനിമയ്ക്ക് പുറത്തു മാത്രമല്ല, ഉള്ളിലും മോഹന്‍ലാലിന് ആരാധകര്‍ ഏറെയാണ്. മോഹന്‍ലാലിനോടുള്ള ആരാധന തുറന്നു പറഞ്ഞിട്ടുള്ളവരും നിരവധിയാണ്. ഇപ്പോള്‍ തന്റെ ഇഷ്ടതാരത്തിന് പിറന്നാള്‍ ആശംസയുമായി എത്തുകയാണ് ഫാന്‍ ബോയ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷമാണ് താരം പങ്കുവെക്കുന്നത്. 

ഏകദേശം 39 വര്‍ഷം മുന്‍പ് ഇറങ്ങിയ എന്റെ ആദ്യചിത്രം ധന്യയില്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു. പാച്ചിക്ക(ഫാസില്‍) ഡയറക്ട് ചെയ്ത ചിത്രം ഉദയ ബാനറില്‍ എന്റെ അപ്പന്‍ ബോബന്‍ കുഞ്ചാക്കോ ആണ് നിര്‍മിച്ചത്. നിങ്ങളുടെ കഠിനാധ്വാനവും കഴിവും ഹ്യൂമര്‍സെന്‍സും മനുഷ്യത്വവും അര്‍പ്പണബോധവുമെല്ലാം എനിക്ക് പ്രചോദനമാണ്. സന്തോഷവും ആയുരാരോഗ്യവും നേരുന്നു. അങ്ങയുടെ മാന്ത്രികത വര്‍ഷങ്ങളോളം തുടരട്ടെ- കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 

മോഹന്‍ലാലും ശ്രീവിദ്യയും പ്രധാന വേഷത്തില്‍ എത്തി ഫാസില്‍ സംവിധാനം ചെയ്ത ധന്യയിലൂടെയാണ് മോഹന്‍ലാല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1981ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ കടന്നുവരവ്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1997 ല്‍ ഫാസില്‍ തന്നെ ഒരുക്കിയ അനിയത്തിപ്രാവിലൂടെയാണ് നായകനായി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ