ചലച്ചിത്രം

ബെഡ്‌റൂം വൃത്തിയാക്കലും അലക്കിയ തുണികള്‍ എടുക്കുന്നതുമൊക്കെ അഹാന, ഒരു ദിനത്തെ വിഡിയോയിലാക്കി നടി; ജാഡയില്ലാത്ത റിയല്‍ താരമെന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായുള്ള നായകമാരില്‍ ഒരാളാണ് നടി അഹാന കൃഷ്ണ. പാചകപരീക്ഷണവും വര്‍ക്കൗട്ട് വിശേഷങ്ങളും പാട്ടും ഡാന്‍സുമൊക്കെയായി താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്തെ തന്റെ ഒരു ദിവസത്തെ വിശേഷങ്ങളാണ് നടി വിഡിയോയാക്കി പങ്കുവച്ചിരിക്കുന്നത്. 

എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ചെയ്ത കാര്യങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. രാവിലെ 10:30ന് ഉറക്കമുണരുന്ന താരം ബെഡ്‌റൂം വൃത്തിയാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിഡിയോയില്‍ കാണാം. ഉറക്കം എണീറ്റാല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരു മോശം സ്വഭാവം തനിക്ക് ഉണ്ടായിരുന്നെന്ന് സമ്മതിക്കുന്ന താരം അത് നിര്‍ത്തി എണീറ്റാലുടന്‍ ബാല്‍ക്കണിയില്‍ ഇരുന്നു ഒരു കുപ്പി വെള്ളം കുടിക്കുന്നതാണ് പുതിയ ശീലം എന്ന് പറയുന്നു. ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നതും അലക്കി വിരിച്ചിട്ട തുണികള്‍ എടുക്കുന്നതുമെല്ലാം അഹാനയുടെ വിഡിയോയില്‍ ആരാധകരെ അമ്പരപ്പിച്ച കാഴ്ചകളാണ്. 

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന അനിയത്തി ഹന്‍സികയും ഫോട്ടോഷൂട്ടിനിടയില്‍ ഇഷാനിയുമൊക്കെ വിഡിയോയില്‍ വന്നുപോകുന്നുണ്ട്. എന്തുതന്നെയായാലും താരജാഡകളൊന്നുമില്ലാതെ വളരെ റിയല്‍ ആയി അഹാന തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു. 789,450 ആണ് യൂട്യൂബില്‍ വിഡിയോ കണ്ടവരുടെ എണ്ണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി