ചലച്ചിത്രം

ക്വാറന്റീൻ കേന്ദ്രത്തിൽ മിനി ജിം, ഷേപ്പിലേക്ക് മടങ്ങിയെത്താൻ പൃഥ്വി 

സമകാലിക മലയാളം ഡെസ്ക്

ജോർദാനിലെ ആടുജീവിതം സിനിമ ഷൂട്ടിങ് പൂർത്തിയാക്കി ഇന്നലെ കൊച്ചിയിൽ മടങ്ങിയെത്തിയ നടൻ പൃഥ്വിരാജ് ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ ക്വാറന്റീൻ  കേന്ദ്രത്തിലാണ് കഴിയുന്നത്. സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടൻ ജോർദാൻ ഷെഡ്യൂൾ പൂർ‌ത്തിയായതോടെ പുതിയ മേക്കോവറിനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ഇതിനായി ക്വാറന്റീൻ കേന്ദ്രത്തിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് നടൻ. 

"ഷേപ്പിലേക്ക് മടങ്ങിയെത്താൻ വല്ലാതെ ആ​ഗ്രഹിച്ചിരിക്കുമ്പോൾ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കുന്നു", ജിം ഉപകരണങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.‌ 

ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പൃഥ്വിയുടെ ചിത്രങ്ങളും വിഡിയോയും ഏറെ വൈറലായിരുന്നു. ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വയം
കാറോടിച്ച് പോകുകയായിരുന്നു നടൻ. ഏകദേശം മൂന്ന് മാസം ജോർ​ദാനിൽ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം