ചലച്ചിത്രം

'അവളെ പരിചയപ്പെട്ടപ്പോൾ പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി, വീട്ടുകാരോട് പറഞ്ഞപ്പോൾ ഞെട്ടി'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം റാണ ​ദ​​ഗ്​ഗുബാട്ടി വിവാഹിതനാകാൻ ഒരുങ്ങുകയാണ്. ഹൈദരാബാദ് സ്വദേശിനി മിഹീക ബജാജാണ് താരത്തിന്റെ മനം കീഴടക്കിയത്. കഴിഞ്ഞ ദിവസം ഇരുവരുടേയും പ്രീ എൻ​ഗേജ്മെന്റ് ചടങ്ങുകൾ നടന്നിരുന്നു. പരമ്പരാ​ഗത രീതിയിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തനിക്ക് ചേരുന്ന പെൺകുട്ടി മിഹീകയാണെന്നാണ് താരം പറയുന്നത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

"മിഹീകയെ പരിചയപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി. അവളിൽ എന്തോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം. നല്ല കാര്യങ്ങളാണെങ്കിൽ ഞാൻ ചോദ്യങ്ങൾ ചോ​ദിക്കാറില്ല.  ഒഴുക്കിനൊപ്പം പോവും. അവളായിരുന്നു എനിക്ക് ചേർന്ന പെൺകുട്ടി അതെനിക്ക് വാക്കുകളിലൂടെ പറയാനാവില്ല.വിവാഹകാര്യം പറഞ്ഞപ്പോൾ ആദ്യം മിഹീകയ്ക്ക് ഷോക്കായിരുന്നു. പിന്നീടാണ് അവൾ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം- റാണ പറഞ്ഞു. 

തന്റെ വീടിന് അടുത്താണ് മിഹീക താമസിക്കുന്നതെന്നും കുടുംബവുമായി നല്ല ബന്ധമുണ്ടെന്നും റാണ പറയുന്നു. സിനിമയ്ക്ക് അകത്ത് നിന്നുള്ള ഒരാൾ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. ഞാനവളെ കണ്ടു, ഇഷ്ടപ്പെട്ടു- താരം വ്യക്തമാക്കി. 

ഹൈദരാബാദ് സ്വദേശിനിയായ മിഹീക ബജാജ്‌ അറിയപ്പെടുന്ന ഇന്റീരിയർ ഡിസെെനറാണ്. വ്യവസായി സുരേഷ്  ബജാജിന്റെയും ജുവല്ലറി ഡിസെെനറുമായ ബണ്ടി ബ​ജാജിന്റെയും മകളാണ് മിഹീക. ദിവസങ്ങൾക്ക് മുൻപാണ് താരം തന്റെ പ്രണയിനിയെക്കുറിച്ച് തുറന്നു പറഞ്ഞത്. അവൾ യെസ് പറഞ്ഞു എന്ന കുറിപ്പിലാണ് മിഹീകയ്ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം