ചലച്ചിത്രം

സിനിമാ സെറ്റ് തകര്‍ത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കാലടിയില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ റൂറല്‍ എസ്പി. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞിരുന്നു. 

എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടത്? ഈ വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല, കേരളം എന്നവര്‍ ഓര്‍ക്കണം. ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് ആക്രമിക്കപ്പെട്ടത്. കോവിഡ് 19 കാരണം ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സെറ്റ് പൊളിച്ചത്. 

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍മുരളി. എല്ലാ അനുമതികളോടെയുമാാണ് സെറ്റ് പണി പൂര്‍ത്തീകരിച്ചതെന്നും വയനാട്ടിലെ ഷെഡ്യൂളിനു ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചാല്‍ പള്ളിയിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി കാത്ത്ിരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ ബേസില്‍ ജോസഫും നിര്‍മ്മാതാവ് സോഫി പോളും വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി