ചലച്ചിത്രം

'പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ നാല് കാശ് കിട്ടിയേനെ, ഇപ്പോൾ നിങ്ങളെ എല്ലാവരും വിഡ്ഢികൾ എന്നു വിളിക്കുന്നു'

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിരവധി താരങ്ങൾ ഇതിനോടകം പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടൻ ഷറഫുദീന്റെ ഫേയ്സ്ബുക്ക് പോസ്റ്റാണ്. ചുള്ളിയിലോ,  മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ നാല് കയ്യിൽ കിട്ടുമായിരുന്നു എന്നാണ് സാമൂഹികവിരദ്ധനായ സഹോദരനോട് താരം പറയുന്നത്. സെറ്റ് പൊളിച്ചെന്ന് പറഞ്ഞ് ആരും പിന്നോട്ട് പോകില്ലെന്നും പിന്നെ എന്തിനാണ് നിങ്ങൾ കഷ്ടപ്പെട്ടത് എന്നാണ് ഷറഫുദ്ദീൻ ചോദിക്കുന്നത്.  

ഷറഫുദ്ദീന്റെ കുറിപ്പ് വായിക്കാം

‘അല്ലയോ  സാമൂഹ്യവിരുദ്ധനായ  സഹോദരാ..

ഈ പണി  നിങ്ങൾക്ക്  ചുള്ളിയിലോ,  മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ, അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ, ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ? നല്ല കഷ്ട്ടപെട്ടു വെയിൽ കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !

ഈ സിനിമയുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ. നല്ല കഴിവുള്ള  ഒരു അസ്സൽ ഡയറക്ടർ ആണ്. അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപെട്ടത് ?? എല്ലാവരും നിങ്ങളെ  വിഡ്ഢികൾ  എന്നു വിളിക്കുന്നു ! വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല. നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ. ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം. മിന്നൽ  മുരളി  ടീമിന്  ഐക്യദാർഢ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്