ചലച്ചിത്രം

ഏഴ് ദിവസത്തെ ക്വാറന്റൈന്‍ അവസാനിച്ചു, പൃഥ്വി ഇനി വീട്ടിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തിയ നടന്‍ പൃഥ്വിരാജ് ഒരാഴ്ചത്തെ ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കി. ഫോര്‍ട്ട് കൊച്ചിയിലെ പെയിഡ് ക്വാറന്റൈ കേന്ദ്രത്തിലായിരുന്ന താരം ഇന്നവസാനിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് ശേഷം ഹോം ക്വാറന്റൈനില്‍ പോകും. നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

"എന്റെ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിലേക്ക്", ക്വാറന്റൈന്‍ കേന്ദ്രത്തിന്‍ നിന്നുള്ള ചിത്രത്തോടൊപ്പം താരം കുറിച്ചു. 

പെയിഡ് ക്വാറന്റൈനിലായിരുന്ന ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലെ സൗകര്യങ്ങള്‍ക്ക് നന്ദികുറിച്ച താരം ഹോം ക്വാറന്റൈന്‍ കാലത്തിലേക്ക് കടക്കുന്ന എല്ലാവര്‍ക്കുമായി ചില നിര്‍ദേശങ്ങളും കുറിച്ചിട്ടുണ്ട്. വീട്ടിലേക്ക് പോകുന്നു എന്നാല്‍ നിങ്ങളുടെ ക്വാറന്റൈന്‍ കാലം അവസാനിച്ചു എന്നല്ല അര്‍ത്ഥം. എല്ലാ ക്വാറന്റൈന്‍ ചട്ടങ്ങളും കൃത്യമായി പാലിക്കുക. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ നിങ്ങളുടെ വീടുകളില്‍ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം, താരം കുറിച്ചു.

ഈ മാസം 22ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പൃഥ്വിയുടെ ചിത്രങ്ങളും വിഡിയോയും ഏറെ വൈറലായിരുന്നു. ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ച് പോകുകയായിരുന്നു നടൻ. ഏകദേശം മൂന്ന് മാസം ജോർ​ദാനിൽ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം