ചലച്ചിത്രം

നമ്മൾ വീണ്ടും കണ്ടുമുട്ടും, അന്ന് ആ പുൽമേട്ടിൽ ചേർന്നുകിടന്ന് വിശേഷങ്ങൾ പങ്കിടാം; ഇർഫാനോട് സുതാപ

സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രേമികളുടെ പ്രിയ നടൻ ഇർഫാൻ ഖാന്റെ വിയോ​ഗം അപ്രതീക്ഷിതമായിരുന്നു. കാൻസർ ബാധിതനായിരുന്ന താരം ലോക്ക്ഡൗണിന് ഇടയിലാണ് വിടപറയുന്നത്. ഇപ്പോൾ ഇർഫാനെ വീണ്ടും കണ്ടുമുട്ടുന്നതിനെ കുറിച്ച് ഭാര്യ സുതാപ സിക്ദർ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

റൂമിയുടെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് സുതാപയുടെ പോസ്റ്റ്. '' ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകൾക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്, അവിടെ വെച്ച് നമ്മൾ ഇനിയും കണ്ടുമുട്ടും. ആ പുൽമേട്ടിൽ നമ്മുടെ ആത്മാക്കൾ തൊട്ടുതൊട്ടു കിടക്കുമ്പോൾ ഈ ലോകത്തെക്കുറിച്ച് നമുക്ക് പങ്കിടാൻ ഒരു കുന്ന് വിശേഷങ്ങളുണ്ടാകും. ഇനി അധികം നാളില്ല. നമുക്ക് കാണാം, ഒത്തിരിക്കാര്യങ്ങൾ തമ്മിൽ പറഞ്ഞിരിക്കാം. വീണ്ടും കാണും വരെ.- സുതാപ കുറിച്ചു. 

പച്ചപ്പുല്ലിൽ കിടക്കുന്ന ഇർഫാന്റെയും ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രത്തിനുമൊപ്പമാണ് കുറിപ്പ്. ഇരുവരോടുമുള്ള സ്നേഹം അറിയിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ മരിക്കുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒന്നിച്ചുപഠിച്ച ഇരുവരും വിവാഹിതരാവുകയായിരുന്നു. ഫെബ്രുവരിയിൽ 25ാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഇർഫാന്റെ മരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി