ചലച്ചിത്രം

ഞാന്‍ ഇനി ടിക് ടോക്കില്‍ ഉണ്ടാവില്ല; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഏറ്റെടുത്ത് മിലിന്ദ് സോമന്‍

സമകാലിക മലയാളം ഡെസ്ക്

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനം ചെയ്തുതൊണ്ടുള്ള കാമ്പെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇത് ഏറ്റെടുക്കുന്നുണ്ട്. ഇപ്പോള്‍ ചൈനീസ് വിഡിയോ ആപ്പായ ടിക്ടോക്ക് ഫോണില്‍ നിന്ന് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുകയാണ് നടന്‍ മിലിന്ദ് സോമന്‍. ട്വിറ്ററിലൂടെയാണ് താരം ആരാധകരെ വിവരം അറിയിച്ചത്. 

ഞാന്‍ ഇന് ടിക് ടോക്കില്‍ ഉണ്ടാവില്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക- എന്നാണ് മിലിന്ദ് കുറിച്ചത്. രാജ്യത്തെ പ്രമുഖ എന്‍ജിനീയറായ സോന വാങ്ചുക്കിന്റെ വിഡിയോ മെസേജ് കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് മിലിന്ദ് ടിക്ടോക്ക് ഒഴിവാക്കിയത്. തുടര്‍ന്ന് താരത്തെ പ്രശംസിച്ചുകൊണ്ട് സോനം രംഗത്തെത്തി. മറ്റുള്ള താരങ്ങളും ഇതിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു