ചലച്ചിത്രം

സുന്ദരിയാവാൻ സാനിയയുടെ മൂന്ന് പൊടിക്കൈകൾ, പരീക്ഷണം പാളിപ്പോയാൽ തല്ലരുതെന്ന് താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ സ്റ്റൈൽ ഐക്കണാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഡ്രസ്സുകളും മേക്കപ്പുമെല്ലാം ശ്രദ്ധ നേടാറുണ്ട്. സൗന്ദര്യം രഹസ്യം ചോദിച്ച് നിരവധി ആരാധകർ സാനിയയെ സമീപിക്കാറുണ്ട്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ ചർമ്മ സംരക്ഷണത്തിനുള്ള ടിപ്സ് പങ്കുവെച്ചിരിക്കുകയാണ് താരം. വീട്ടിലുള്ള സാധനങ്ങൾ ഉപയോ​ഗിച്ചാണ് താരം സൗന്ദര്യക്കൂട്ട് തയാറാക്കിയത്. 

മൂന്ന് ഘട്ടമായാണ് താരത്തിന്റെ മുഖസംരക്ഷണം. ആദ്യം മുട്ടയുടെ വെള്ള, കറ്റാർവാഴ, നാരങ്ങ എന്നിവ മികസ് ചെയ്തുകൊണ്ടുള്ള ക്ലെൻസറാണ് ഉപയോ​ഗിക്കുന്നത്. കണ്ണിനടിയിലെ കറുപ്പു നിറം മാറാനും മുഖക്കുരു മാറാനും വെളുക്കാനും ഇത് സഹായിക്കും. ഇതിനുശേഷം തൈര്, അരിപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് ഫെയ്സ് സ്ക്രബ് ചെയ്യുന്നു. 15 മിനിറ്റിനുശേഷം ഇത് കഴുകി കളയാം. ഇതിനുശേഷം മഞ്ഞൾപ്പൊടി, തൈര്, ചെറുനാരങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന ഫെയ്സ്പാക് ഉപയോഗിക്കുന്നു. അരമണിക്കൂർ വെച്ച ശേഷമാണ് ഇത് കഴുകിക്കളയേണ്ടത്. 

എന്നാൽ ഇത് ഉപയോ​ഗിക്കുന്നവരോട് മുന്നറിയിപ്പു നൽകാനും താരം മറന്നില്ല. തന്റെ ചർമ്മത്തിന് അനുയോജ്യമായ രീതിയാണ് ഇതെന്നും എല്ലാവർക്കും പറ്റണമെന്നില്ലെന്നുമാണ് താരം പറയുന്നത്. തന്നെ വന്ന അടിക്കരുതെന്നും താരം പറയുന്നുണ്ട്. ചർമസംരക്ഷണത്തെക്കുറിച്ച് മാത്രമല്ല തന്റെ മേക്കപ്പും ആരാധകർക്കായി താരം കാണിച്ചുകൊടുക്കുന്നുണ്ട്. പുറത്തുപോകുമ്പോൾ ചെയ്യുന്ന സിംപിൾ മേക്കപ്പാണ് താരം ചെയ്തു കാണിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍