ചലച്ചിത്രം

സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കും, രാജമൗലിയെ വടിവച്ച് തല്ലും; ഭീഷണി മുഴക്കി ബിജെപി നേതാവ് 

സമകാലിക മലയാളം ഡെസ്ക്

രാജമൗലിയുടെ പുതിയ ചിത്രം ആർആർആറിനെതിരെയുള്ള വിമർശനങ്ങൾ കടുക്കുന്നു.  1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടതിന് പിന്നാലെയാണ് വിമർശനമുയരുന്നത്. കോമരം ഭീം മുസ്​ലിം തൊപ്പി അണിഞ്ഞെത്തുന്ന രംഗമാണ് ആരോപണങ്ങൾക്ക് കാരണം.  കോമരം ഭീമിന്റെ കഥ വളച്ചൊടിച്ച് സിനിമ എടുത്താൽ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ബിജെപി നേതാവ്. 

ആദിവാസികളുടെ വികാരത്തെ ചോദ്യം ചെയ്താൽ രാജമൗലിയെ വടികൊണ്ട് തല്ലുമെന്നും സിനിമ തിയറ്ററിലെത്തിയാൽ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്നും തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാർ പൊതുവേദിയിൽ ഭീഷണി മുഴക്കി. 

ജൂനിയർ എൻടിആർ ആണ് കോമരം ഭീം ആയി അഭിനയിക്കുന്നത്. ‌‘രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങൾ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല,’ ഫൈനൽ കട്ടിന് ശേഷവും ഈ സീൻ ചിത്രത്തിലുണ്ടെങ്കിൽ രാജമൗലിയെ കയ്യേറ്റം ചെയ്യുമെന്നും തിയറ്റർ കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം