ചലച്ചിത്രം

തൈരും നെയ്യും എനിക്ക് മുഖ്യം, എന്ത് കഴിച്ചാലും രണ്ടുപേര്‍ക്ക് വേണ്ടി കഴിക്കണമെന്നില്ല; കോവിഡ് കാലത്ത് ഗര്‍ഭിണികളോട് കരീന പറയുന്നത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിലെ പ്രിയ താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. ഗര്‍ഭിണിയായ കരീനയുടെ വിശേഷങ്ങള്‍ തിരക്കി താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്തുന്ന ആരാധകര്‍ നിരവധിയാണ്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ ഭക്ഷണരീതിയെയും വ്യായാമത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് കരീന. 

' രണ്ട് പേര്‍ക്ക് വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് എന്നൊക്കെയുള്ള ധാരണകള്‍ ഉണ്ടെന്ന് തോന്നുന്നു, പക്ഷെ നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തന്നെയാണ് ആഹാരം കഴിക്കുന്നത്. ഇതില്‍ കൃത്യമായി പാലിച്ചിരിക്കേണ്ട ചട്ടങ്ങളൊന്നും ഇല്ല. കഴിക്കുന്നതെല്ലാം ഇരട്ടി കഴിക്കണം എന്നൊന്നുമില്ല. ഭക്ഷണത്തിന്റെ അളവ് കുറച്ച് ചെറിയ ഇടവേളയില്‍ ആഹാരം കഴിക്കുന്ന രീതിയാണ് എന്റേത്. കാരണം ഗര്‍ഭകാലത്ത് ദഹനപ്രകൃിയ വളരെ സാവധാനമേ സംഭവിക്കുകയൊള്ളു. ഞാന്‍ ഒരുപാട് തൈര് ആഹാരത്തില്‍ ചേര്‍ക്കും. പ്രത്യേകിച്ച് രാവിലത്തെ ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഒപ്പം', കരീന പറഞ്ഞു. 

കോവിഡ് ഒക്കെ മാറ്റിനിര്‍ത്തിയാലും ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനമെന്നാണ് താന്‍ കരുതുന്നതെന്നും കരീന പറഞ്ഞു. 'ഞാന്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ഒരാളാണ്. എന്റെ എല്ലാ ഭക്ഷണത്തിലും നെയ്യ് അടങ്ങിയിട്ടുണ്ടാകും. പാലുത്പന്നങ്ങള്‍ ഏറെ ഇഷ്ടമുള്ള ആളാണ് ഞാന്‍. അത് വളരെ പോഷകസമൃദ്ധമാണെന്നും എനിക്കറിയാം, താരം പറഞ്ഞു. 

ഗര്‍ഭകാലത്ത് എല്ലാ സ്ത്രീകളും നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും കഴിവതും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും കരീന പറഞ്ഞു. സമീകൃതമായ ആഹാരം ഉറപ്പാക്കുന്നതുപോലെ വ്യായാമവും വേണം. 40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പോലും ഇപ്പോള്‍ പറയുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് വെയിറ്റ് ട്രെയിനിങ്, നടത്തം തുടങ്ങിയ വ്യായാമങ്ങളൊക്കെ ചെയ്യാന്‍ സാധിക്കും. 6-7 കിലോമീറ്റര്‍ വരെ ഓടുന്നതും പ്രശ്‌നമില്ല. നിങ്ങളുടെ ഡോക്ടറോട് സംസാരിച്ച് കൃത്യമായ വ്യായാമം കണ്ടെത്തുകയാണ് വേണ്ടത്. ഞാന്‍ സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും യോഗ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്, കരീന പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍