ചലച്ചിത്രം

'ഫെമിനിസ്റ്റാവരുത്, ആളുകൾ വെറുക്കും'; റിമയ്ക്കും രമ്യയ്ക്കുമൊപ്പമുള്ള ചിത്രത്തിന് താഴെ ആരാധകൻ; മറുപടി നൽകി നവ്യ

സമകാലിക മലയാളം ഡെസ്ക്

ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് നവ്യ നായർ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയിലൂടെയാണ് താരത്തിന്റെ മടക്കം. കുടുംബത്തിലേയും ലൊക്കേഷനിലേയുമെല്ലാം വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം നടിമാരായ റിമ കല്ലിങ്കലിനും രമ്യ നമ്പീശനും ഒപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. നീണ്ടനാളുകൾക്ക് ശേഷം ഇരുവരേയും കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് അതിന് താഴെ വന്ന ഒരു കമന്റാണ്. 

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യൂസിസിയിലെ അം​ഗങ്ങളാണ് റിമയും രമ്യയും. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെയും സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെയും ഇരുവരും ശക്തമായ നിലപാടെടുക്കാറുണ്ട്. ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ഫെമിനിസ്റ്റ് ആവരുതെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. ഫെമിനിസ്റ്റ് ആവരുതെന്നും ആളുകൾ വെറുക്കുമെന്നുമാണ് ഇയാൾ കുറിച്ചത്. 

ആരാധകരുടെ കമന്റിന് മറുപടി നൽകാൻ മടികാണിക്കാത്ത റിമ ഇതിനും മറുപടി നൽകി. 'അങ്ങനെ ഒക്കെ പറയാമോ, ചെലോർടേത് റെഡിയാകും ചെലോർടേത് റെ‍ഡിയാകില്ല. എന്റേത് റെഡിയായില്ല' എന്നാണ് താരം കുറിച്ചത്. 

രസകരമായ കുറിപ്പിനൊപ്പമാണ് നവ്യ സിനിമാ സുഹ‌ൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. 'സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും .. ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (വികെപി യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേ)അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു. അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും , ആനന്ദലബ്ദിക്കിനി എന്തു വേണ്ടു , പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം ..' നവ്യ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍