ചലച്ചിത്രം

'വിവാഹിതനായ പുരുഷനുമായി ബന്ധമുണ്ടായിരുന്നവളാണ് ഞങ്ങളുടെ അമ്മനാവുന്നത്'; നയൻതാരയ്ക്കെതിരെ മീര മിഥുൻ; വിവാദം

സമകാലിക മലയാളം ഡെസ്ക്

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കെതിരെ വിവാദപരാമര്‍ശവുമായി നടിയും ബിഗ്ബോസ് താരവുമായ മീര മിഥുൻ. നയൻതാര പ്രധാന വേഷത്തിൽ എത്തുന്ന മൂക്കുത്തി അമ്മൻ സിനിമയുമായി ബന്ധപ്പെട്ടാണ് പരാമർശം. ചിത്രത്തിൽ ഹിന്ദു ദേവി മൂക്കുത്തി അമ്മനായാണ് താരം എത്തുന്നത്. വിവാഹിതനായ ഒരു പുരുഷനുമായി ബന്ധമുണ്ടായിരുന്ന സ്ത്രീ അമ്മനാകുന്നത് അപമാനകരമാണെന്നാണ് ട്വീറ്റിലൂടെ മീര മിഥുൻ പറഞ്ഞത്. 

'വിവാഹിതനായ ഒരു പുരുഷനുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയാണ് നമ്മുടെ ഹിന്ദു ദേവി അമ്മനാകുന്നത്. അമ്മന്‍ ആരാണെന്നെങ്കിലും അവർക്ക് അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’- ട്വീറ്റ് ചെയ്തു. 

സംഭവം വിവാദമായതോടെ മീര മിഥുനെതിരെ രൂക്ഷ വിമർശനവുമായി നയൻസ് ആരാധകർ രം​ഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഇത് തമ്മിൽ  കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നുമാണ് ചിലരുടെ കമന്റ്. വിവാദമുണ്ടാക്കി വാർത്തയിൽ നിറയാനാണ് മീരയുടെ ശ്രമമെന്നും പറയുന്നവരുണ്ട്. 

ആർ.ജെ. ബാലാജി മുക്കുത്തി അമ്മൻ സംവിധാനം ചെയ്യുന്നത്. മൂക്കുത്തി അമ്മനാകാൻ നയൻതാര 40 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയും മത്സ്യ മാസാഹാരങ്ങൾ വര്‍ജ്ജിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണത്തിനു മുൻപ് വിവിദ ക്ഷേത്രങ്ങളിൽ താരം സന്ദർശനം നടത്തി. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി