ചലച്ചിത്രം

കടലിനടിത്തട്ടിലെ ഹണിമൂൺ ദിനങ്ങൾ, ചിത്രങ്ങൾ പങ്കുവച്ച് കാജൽ അഗർവാൾ 

സമകാലിക മലയാളം ഡെസ്ക്

ർത്താവ് ഗൗതം കിച്ച്ലുവിനൊപ്പം മാലിദ്വീപിൽ ഹണിമൂൺ ആഘോഷത്തിലാണ് ന‌ടി കാജൽ അഗർവാൾ. ആഡംബര റിസോർട്ടിലാണ് ഇരുവരും സമയം ചിലവഴിക്കുന്നത്.  കടലിനടിത്തട്ടിലെ കാഴ്ചകൾ ആസ്വദിക്കാവുന്ന മുറിയിലാണ് താമസം. ഇവിടെ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ കാജൽ പങ്കുവച്ചിട്ടുമുണ്ട്. 

കണ്ണു തുറക്കുന്നതേ മീനുകളെയാണ് ഇവിടെ കാണാനാകുക. മുറിയിലെ കാഴ്ചകൾ ആസ്വദിക്കുന്ന താരദമ്പതികളെയാണ് ചിത്രങ്ങളിൽ കാണാനാകുക. നടി യോ​ഗ ചെയ്യുന്ന ചിത്രവും ഇതിനിടയിൽ കാണാം. 

കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഒക്ടോബർ 30ന് നടന്ന താര വിവാഹത്തിൽ പങ്കെടുത്തത്. ഹൽദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നവരാണ് കാജലും ​ഗൗതവും. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്ന് കാജൽ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം