ചലച്ചിത്രം

ലാലേട്ടന്റെ ദീപാവലി സഞ്ജയ് ദത്തിനൊപ്പം, ആശംസകൾ കൈമാറി സൂപ്പർതാരങ്ങൾ; ചിത്രങ്ങൾ വൈറൽ  

സമകാലിക മലയാളം ഡെസ്ക്

പിഎൽ ഫൈനൽ കാണാൻ ദുബായിയിൽ എത്തിയ നടൻ മോഹൻലാലിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ നടന്റെ ദീപാവലി ആഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമാണ് ലാലേട്ടന്റെ ഈ വർഷത്തെ ദീപാവലി. ഇരു താരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കാൻസർ ചികിൽസയ്ക്കുശേഷം മോഹൻലാൽ ആദ്യമായാണ് സഞ്ജയ് ദത്തിനെ സന്ദർശിക്കുന്നത്. ഓഗസ്റ്റ് 11ന് ആണ് സഞ്ജയ് ദത്തിന് കാൻസർ സ്ഥിരീകരിച്ചതായി വാർത്ത പുറത്തുവരുന്നത്. കെജിഎഫ് 2 ൻറെ ചിത്രീകരണത്തിലായിരുന്ന സഞ്ജയ് ദത്ത് ചികിൽസയ്ക്കായി ജോലിയിൽനിന്ന് ഇടവേള എടുക്കുന്നതായി അറിയിച്ചു. പിന്നീട് താൻ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷവാർത്തയും സഞ്ജയ് ആരാധകരുമായി പങ്കുവച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍