ചലച്ചിത്രം

'ആ വാക്കുകൾ സുശാന്തിനെ കളിയാക്കുന്നത്', രൺവീറിന്റെ പുതിയ പരസ്യം ബോയ്‌ക്കോട്ട് ചെയ്യാൻ ആഹ്വാനം 

സമകാലിക മലയാളം ഡെസ്ക്

ടൻ രൺവീർ സിങ്ങിന്റെ പുതിയ പരസ്യത്തിനെതിരെ പ്രതിഷേധവുമായി അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ആരാധകർ. നടൻ അഭിനയിച്ച ബിം​ഗോയുടെ പരസ്യത്തിനെതിരെയാണ് ഹെയിറ്റ് ക്യാംപെയിൻ നടക്കുന്നത്. പരസ്യത്തിൽ ഭാവി പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശാസ്ത്ര രം​ഗവുമായി ബന്ധപ്പെടുത്തി രൺവീർ നൽകുന്ന മറുപടി സുശാന്തിനെ കളിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ബോയ്ക്കോട്ട് ബിം​ഗോ ഹാഷ്ടാ​ഗുകൾ ട്വിറ്ററിലടക്കം വൈറലായിക്കഴിഞ്ഞു. 

ഒരു കുടുംബ പരിപാടിയിൽ ബിംഗോ കൊറിച്ചെത്തുന്ന രൺവീറിനോട് ഭാവി പരിപാടികളെക്കുറിച്ച് ബന്ധുക്കൾ മാറിമാറി ചോദിക്കുന്നതാണ് പരസ്യത്തിന്റെ തുടക്കം. ഇതിന് ശാസ്ത്ര പദങ്ങൾ ചേർത്ത് ഒരു മറുപടിയാണ് നടൻ നൽകുന്നത്. ഈ മറുപടിയിലൂടെ സയൻസിനോട് ഏറെ ഇഷ്ടം കാത്തുസൂക്ഷിച്ചിരുന്ന സുശാന്തിനെ കളിയാക്കുകയാണെന്ന് ആരാധകർ പറയുന്നു. 

അതേസമയം അന്തരിച്ച ഒരു ബോളിവുഡ് സെലിബ്രിറ്റിയെയും പരസ്യത്തിലൂടെ കളിയാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ബിംഗോ ഉടമസ്ഥരായ ഐടിസി ലിമിറ്റഡ് പറഞ്ഞു. പരസ്യം 2019ൽ സുശാന്ത് മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ചതാണെന്നും കോവിഡ് പ്രതിസന്ധി മൂലമാണ് റിലീസ് താമസിച്ചതെന്നും അധികൃതർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു