ചലച്ചിത്രം

ചുമര് മുതൽ തിയറ്ററിൽ വരെ രഹസ്യങ്ങൾ ഒളിപ്പിച്ച് സൂരരൈ പോട്ര്; സുധ കോങ്കര ബ്രില്ല്യൻസ് കാണിച്ച് വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

സൂര്യ, അപർണ ബാലമുരളി, ഉർവശി തുടങ്ങിയവർ തകർത്തഭിനയിച്ച സുരരൈ പോട്ര് ആണ് സിനിമ പ്രേമികളുടെ ചർച്ചകളിൽ ഇപ്പോൾ സജീവ വിഷയം. ചിത്രത്തിലേക്ക് അഭിനേതാക്കളെ തീരുമാനിച്ചതും ചിത്രീകരണ വിശേഷങ്ങളുമെല്ലാം ഇതിനോടകം വാർത്തയായി. എന്നാലിപ്പോൾ സൂരരൈ പോട്രില്‍ അധികമാരും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത ചില രഹസ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

മാരന്റെ വീട്ടിലെ ചുമരിൽ ഒട്ടിച്ചിരിക്കുന്ന പരീഷ് ഗോസ്വാമിയുടെ ചിത്രങ്ങളും പിന്നീട് അവ അപ്രത്യക്ഷമാകുന്നതും തുടങ്ങി മാരൻ-ബൊമ്മി കല്യാണമണ്ഡപത്തിലെ അംബേദ്കർ ചിത്രം വരെ ഏറെ പ്രസക്തമാണ്. കാളിയുടെ നെറ്റിയിലെ മുറിവും പണം വായ്പ വാങ്ങാൻ എത്തുമ്പോൾ തിയറ്ററിൽ കാണിക്കുന്ന രജനീകാന്ത് ചിത്രവുമെല്ലാം സംവിധായിക സുധ കോങ്കരയുടെ ബ്രില്ല്യൻസ് ആയാണ് വിശേഷിപ്പിക്കുന്നത്. 

ഡെക്കൻ എയർ വിമാനത്തിൽ ഉപയോ​ഗിച്ചിരിക്കുന്ന കാർട്ടൂണിന് പോലും സിനിമയിൽ പ്രതിപാദിക്കുന്ന യഥാർത്ഥ കഥയുമായി ബന്ധമുണ്ട്. ജാസ് എയർലൈൻസിലെ ലോ​​ഗോയിലെ പരുന്തും ഡെക്കൻ എയറിന്റെ ലോ​ഗോയിലെ കുരുവിയും വ്യക്തമാക്കുന്നത് എന്തെന്നും ഈ വിഡിയോയിൽ വിവരിക്കുന്നുണ്ട്. ഇതുപോലെ ചിത്രത്തിലെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചൂണ്ടിക്കാട്ടുന്ന വിഡിയോയാണ് ‌ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്