ചലച്ചിത്രം

'500 കോടി അസംബന്ധം' ; അക്ഷയ് കുമാറിനെതിരെ യൂട്യൂബര്‍ 

സമകാലിക മലയാളം ഡെസ്ക്

പവാദപ്രചാരണം നടത്തിയെന്നാരോപിച്ച് തനിക്കെതിരെ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസിനെ എതിര്‍ത്ത് യൂട്യൂബര്‍ റാഷിദ് സിദ്ദിഖി. അഞ്ഞൂറു കോടിയെന്നൊക്കെ പറഞ്ഞ് തന്ന സമ്മര്‍ദത്തിലാക്കാനാണ് അക്ഷയ് കുമാറിന്റെ ശ്രമമെന്നും മാനനഷ്ടക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും റാഷിദ് മറുപടി നോട്ടീസില്‍ പറഞ്ഞു. അന്തരിച്ച നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ കേസുമായി തന്റേ പേര് ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തിയെന്നാണ് അക്ഷയുടെ ആരോപണം.

വക്കീല്‍ നോട്ടീസില്‍ അക്ഷയ് കുമാര്‍ പറഞ്ഞിരിരിക്കുന്നത് നിലനില്‍ക്കാത്ത കാര്യങ്ങളാണെന്ന് റാഷിദ് മറുപടിയില്‍ പറഞ്ഞു. പൊതു മണ്ഡലത്തില്‍ ഉള്ള കാര്യങ്ങളാണ് താന്‍ ചാനലിലൂടെ പറഞ്ഞത്. അതുകൊണ്ടുതന്നെ താന്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന വാദം നിലനില്‍ക്കില്ല. 500 കോടിയുടെ നഷ്ടം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. തന്നെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണ്. നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ മറ്റു നിയമ നടപടികളിലേക്കു കടക്കും- റാഷിദ് പറയുന്നു.

റാഷിദിന്റെ വിഡിയോകള്‍ തന്നെ മാനസികമായി അലട്ടിയെന്നും ഇതുമൂലം ധന നഷ്ടവും തന്റെ സല്‍പേരിന് മോശം സംഭവിച്ചുവെന്നും അക്ഷയ് നോട്ടീസില്‍ പറയുന്നു. ലക്ഷക്കണക്കിന് ആളുകളാണ് റാഷിദിന്റെ എഫ്എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോകള്‍ കണ്ടത്.

'എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന സിനിമയിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദിന്റെ ആരോപണങ്ങളിലൊന്ന്. നടി റിയ ചക്രവര്‍ത്തിയെ കാനഡയിലേക്ക് കടക്കാന്‍ അക്ഷയ് കുമാര്‍ സഹായിച്ചെന്നും ഇയാള്‍ ആരോപിച്ചു. സുശാന്ത് കേസുമായി ബന്ധപ്പെട്ട വിഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകീര്‍ത്തി പ്രചരണം, മനഃപൂര്‍വമായ അപമാനപ്രചരണം തുടങ്ങിയ കുറ്റങ്ങള്‍ക്കു റാഷിദിനെതിരെ മുംബൈ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലാണ് റാഷിദ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്