ചലച്ചിത്രം

അനിയന്റെ സിനിമയെക്കുറിച്ച് വാചാലനായി വിജയ് ദേവരക്കൊണ്ട, ചേട്ടന്റെ ‌റിവ്യൂ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്


നിയൻ ആനന്ദ് ദേവരക്കൊണ്ട നായകനായ 'മിഡിൽ ക്ലാസ് മെലഡീസ്' എന്ന ചിത്രത്തെ പ്രകീർത്തിച്ച് ‍വിജയ് ദേവരക്കൊണ്ട. സിനിമയിൽ പ്രവർത്തിച്ചവരെ പേരെടുത്ത് അഭിനന്ദിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. 

'മിഡിൽ ക്ലാസ് മെലഡീസ് എന്ന സിനിമയെ കുറിച്ചുള്ള എന്റെ ചിന്തകൾ' എന്ന തലക്കെട്ടോടെയാണ് വിജയ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

"യുവ സംവിധായകൻ വിനോദ് മനോഹരമായി എഴുതി സംവിധാനം ചെയ്‍ത ചിത്രം. നിന്നോട് സ്‍നേഹം.  സിനിമ വ്യവസായത്തിൽ നീ നിന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. എപ്പോഴും നിനക്ക് എന്റെ പിന്തുണയുണ്ടാകും. 
സംഭാഷണം എഴുതിയ ജനാർദനും ഛായാഗ്രാഹണം നിർവഹിച്ച സണ്ണിക്കും സംഗീത സംവിധാനം നിർവഹിച്ച സ്വീകറിനും വിക്രമിനും ഒക്കെ അഭിനന്ദനം അർഹിക്കുന്നു.
സിനിമയിലെ സഹ നടീനടൻമാർ ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതാണ്. 
കൊണ്ടൽ റാവുവിന് അവാർഡ് നൽകണം. 
ഗോപാൽ/ചൈതന്യ യ്ക്ക് ഒരുപാട് സിനികൾ നൽകണം. 
ദിവ്യ ഗംഭീര പ്രകടനം. 
അമ്മയും അമ്മാവനും എന്ത് റിയൽ ആയുള്ള പ്രകടനം എന്നും വിജയ് ദേവരക്കൊണ്ട പറയുന്നു. സിനിമയ്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളാണ് തരുൺ ഭാസ്‍കർ- എഴുത്ത്, സംവിധാനം, അഭിനയം, പോസ്റ്ററുകളുണ്ടാക്കു, എഡിറ്റ് അങ്ങനെ എല്ലാം." 

സന്ധ്യ എന്ന നായികയായി എത്തിയ വർഷ സിനിമയിൽ സുന്ദരിയായിരിക്കുന്നുവെന്നും മികച്ച പ്രകടനമാണ് നടത്തിയതെന്നും വിജയ് ദേവരക്കൊണ്ട പറയുന്നു. ഏറ്റവും ഒടുവിലാണ് സഹോദരൻ ആനന്ദ് ദേവരക്കൊണ്ടയെ കുറിച്ച് എഴുതിയിരിക്കുന്നത്. സഹോദരൻ എന്ന നിലയിൽ അഭിമാനമാണ്. നീ തെരഞ്ഞെടുക്കുന്ന കഥകളിൽ ഒരുപാട് അഭിമാനിക്കുന്നു. മികച്ച സിനിമകളുമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് ദേവരക്കൊണ്ട പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്