ചലച്ചിത്രം

അവന്‍ പിറന്നത് ആറ് വിരലുകളുമായി, ഹൃതിക് ആരാധകനായ അച്ഛന്‍ മകന് പേരിട്ടത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ ഹൃതിക് റോഷന്റെ കടുത്ത ആരാധകനാണ് ഇംഫാല്‍ സ്വദേശിയായ ഹൃഷികേശ് അന്‍ഗം. ഇന്നലെ ഹൃഷികേശിന് ആണ്‍കുഞ്ഞ് പിറഞ്ഞു. ഏറെ സന്തോഷത്തോടെ അയാള്‍ അവന് 'ഹൃതിക്' എന്ന് പേരിട്ടു. നടന്‍ ഹൃതിക്കിനെപ്പോലെതന്നെ ഹൃഷികേശിന്റെ മകനും ആറ് വിരലുകളുണ്ടെന്നതാണ് കൗതുകം. 

മകന്‍ പിറന്നതിന്റെ സന്തോഷവും ഇഷ്ടനടന്റെ പേരിട്ടതും ഹൃഷികേശ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. "ഞാന്‍ ഹൃതിക്കിന്റെ വലിയ ആരാധകനാണ്. 'ഋഷികേശ്' എന്നായിരുന്ന എന്റെ പേരിലേക്ക് 'എച്ച്' എന്ന അക്ഷരം ചേര്‍ത്ത് 'ഹൃഷികേശ്' എന്നാക്കിയതും അതുകൊണ്ടാണ്. ഇന്നലെ എനിക്ക് ഒരു മകന്‍ പിറന്നു. ഇന്ന് രാവിലെയാണ് അവന്റെ വിരലുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നത്. എന്റെ മകന് ഹൃതിക് എന്ന് പേരിടാന്‍ തീരുമാനിച്ചു. അവന്‍ ഹൃതിക് സാറിനെപ്പോലെ ആകട്ടെ", ഹൃഷികേശ് ട്വിറ്ററില്‍ കുറിച്ചു. 

ഹൃഷികേശിന്റെ ട്വീറ്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ധാരാളം ആളുകള്‍ കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്. അച്ഛനായതില്‍ അഭിനന്ദനങ്ങള്‍ കുറിക്കുന്നതോടൊപ്പം മകന് നല്ല ആശംസകളും നേരുകയാണ് ആളുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത