ചലച്ചിത്രം

നമിത വീണ പൊട്ടക്കിണറ്റിൽ 'ഫൈവ് സ്റ്റാർ' സൗകര്യം, വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുകാലത്ത് തരം​ഗസൃഷ്ടിച്ച നടിയാണ് നമിത. അടുത്തിടെയായി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ അടുത്തിടെ നമിത വാർത്തകളിൽ നിറഞ്ഞത് കിണറ്റിൽ നിന്നുള്ള ദൃശ്യങ്ങളുടെ പേരിലായിരുന്നു. ബൗ വൗ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് നമിതയ്ക്ക് കിണറ്റിൽ ചാടേണ്ടിവന്നത്. പുറമേ നോക്കുമ്പോൾ ഒരു പൊട്ടക്കിണറാണെന്ന് തോന്നുമെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കിണറാണ് ഇത്. ഷൂട്ടിങ്ങിനായി കിണർ നിർമിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

കലാസംവിധായകൻ അനിൽ കുമ്പഴയും സംഘവും ചേർന്നാണ് 35 അടി താഴ്ചയുള്ള കിണർ നിർമിച്ചെടുത്തത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആയതിനാൽ രണ്ടാഴ്ചയോളം വേണ്ടിവന്നു കിണർ നിർമാണം പൂർത്തിയാക്കാൻ. വെട്ടുകല്ലു കൊണ്ട് നിർമിച്ചെടുത്ത രീതിയിലാണെങ്കിലും കിണറിന് സമാന്തരമായി മറ്റൊരു നടപ്പാത കൂടി ഒരുക്കിയിട്ടുണ്ട്. അഭിനേതാവിന് കിണറിന്റെ അടിയിൽ വരെ എത്താൻവേണ്ടിയുള്ളതാണ് പ്രത്യേക നടപ്പാത.  ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സമീപത്താണ് കിണർ നിർമിച്ചിരിക്കുന്നത്. 

കൊടുംകാട്ടിലെ പൊട്ടക്കിണറ്റിൽ കാലുതെറ്റി വീഴുന്ന യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നമിതയ്ക്കൊപ്പം നായയും പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. ആർഎൽ രവി,മാത്യു സ്ക്കറിയ എന്നിവരാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നമിത, സുബാഷ് എസ് നാഥ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു