ചലച്ചിത്രം

'മൈ കാർ നമ്പർ ഈസ് 2255', വിന്റേജ് ബെൻസിൽ ആറാടാൻ 'നെയ്യാറ്റിൻകര ​ഗോപൻ';വൈറൽ

സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2 ന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം നെയ്യാറ്റിൻകര ​ഗോപനായി ആറാടാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന് തുടക്കമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നെയ്യാറ്റിൻകര ​ഗോപൻ ഉപയോ​ഗിക്കുന്ന വാഹനമാണ്. മോഹൻലാലിന്റെ പേരിനൊപ്പം മനസിൽ തെളിഞ്ഞുവരുന്ന മാന്ത്രിക നമ്പറിനൊപ്പം എത്തുന്ന ബെൻസ് കാറാണ് ആരാധകരുടെ മനസു കവരുന്നത്. 

രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ മൈ ഫോൺനമ്പർ ഈസ് 2255 എന്ന ഡയലോ​ഗിലൂടെ ഹിറ്റായ നമ്പറിലായിരിക്കും നെയ്യാറ്റിൻകര ​ഗോപന്റെ വാഹനമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 'കെഎല്‍വി 2255' എന്നതാണ് മുഴുവന്‍ നമ്പര്‍. കറുത്ത നിറത്തിലുള്ള വിന്‍റേജ് ബെന്‍സ് കാറിലാണ് മോഹൻലാലിന്റെ പുതിയ അവതാരം എത്തുക. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. കോമഡിക്ക് പ്രാധാന്യമുള്ളതാണ് ചിത്രം. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി