ചലച്ചിത്രം

'പ്രണയത്തിലാണെങ്കിൽ വിവാഹം ചെയ്തോളാനാണ് തരുണിന്റെ അമ്മ പറഞ്ഞത്'; 15 വർഷം മുൻപത്തെ ​ഗോസിപ്പിനെക്കുറിച്ച് പ്രിയാമണി

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം ശക്തമായ സാന്നിധ്യമായിരുന്നു നടി പ്രിയാമണി. മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം കയ്യടി നേടിയത്. വർഷങ്ങൾക്ക് മുൻപ് തെലുങ്ക് സിനിമയിൽ ശക്തമായിരുന്ന ഒരു അഭ്യൂഹത്തെക്കുറിച്ച് മനസു തുറക്കുകയാണ് താരം. 2005ൽ നവ വസന്തം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടൻ തരുണുമായി പ്രിയാമണി പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. 15 വർഷങ്ങൾക്കിപ്പുറം തരണുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

തരുണുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ തരുണിന്റെ അമ്മ പോലും തങ്ങൾ പ്രണയത്തിലാണെന്നാണ് കരുതിയിരുന്നത് എന്നുമാണ് പ്രിയമണി പറഞ്ഞത്. ''നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഞാനും തരുണും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്ത ആദ്യം കേൾക്കുന്നത്. തരുണിന്റെ അമ്മ റോജ രാജമണി ഷൂട്ടിങ് ലൊക്കേഷനിൽ എന്നെ കാണാൻ വന്നു. നിങ്ങൾ യഥാർഥത്തിൽ പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെയാണെങ്കിൽ നിങ്ങൾ വിവാഹം കഴിക്കുന്നതിൽ യാതൊരു കുഴപ്പവും തനിക്കില്ലെന്നും, എന്തെങ്കിലുമുണ്ടെങ്കിൽ തന്നോട് പറഞ്ഞോളൂ എന്നും പറഞ്ഞു. ഞങ്ങൾ തമ്മിൽ പ്രണയമില്ലെന്നും സൗഹൃദം  മാത്രമാണെന്നും പിന്നീട് തരുൺ അമ്മയോട് പറഞ്ഞു.

ഒരു നായകനൊപ്പം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചാലാണ് സാധാരണ ഇതുപോലെയുള്ള വാർത്തകൾ വരാറുള്ളത്. എന്നാൽ ഒരു സിനിമയിൽ അഭിനയിച്ചപ്പോഴാണ് തന്നെയും തരുണിനെയും കുറിച്ച് വാർത്തകൾ വന്നതെന്നുമാണ് പ്രിയാമണി പറയുന്നത്. 

ചെമ്പരത്തി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ റോജാമണിയുടെ മകനാണ് തരുൺ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാരം​ഗത്ത് സജീവമായിരുന്നു തരുൺ. ബാലതാരമായി എത്തിയ തരുൺ മെെ ഡിയർ  മുത്തച്ഛൻ, അഞ്ജലി, അഭയം തുടങ്ങിയ  ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് നായകനായി നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും 2018 ന് ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്