ചലച്ചിത്രം

ആറാട്ടിന്റെ സെറ്റിലെത്തിയ എന്നോട് ആദ്യമായി മോഹൻലാൽ പറഞ്ഞത്; ശ്രദ്ധ ശ്രീനാഥ്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രദ്ധ ശ്രീനാഥ്. മലയാളത്തിലൂടെയാണ് ആദ്യമായി അഭിനയ രം​ഗത്തെത്തുന്നതെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ സജീവമായി നിൽക്കുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് ശ്രദ്ധ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 

ആദ്യമായി ആറാട്ടിന്റെ സെറ്റിൽ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രദ്ധ. സെറ്റിലേക്ക് മോഹൻലാൽ തന്നെ സ്വാ​ഗതം ചെയ്തതിനെ കുറിച്ചാണ് താരം പറയുന്നത്. ”ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹൻലാൽ സാർ എന്നോട്  ആദ്യമായി പറഞ്ഞ വാക്കുകൾ...എന്റെ ദിനം ധന്യമാക്കി” - ശ്രദ്ധ ട്വിറ്ററിൽ കുറിച്ചു.

പുലിമുരുകന് ശേഷം മോഹൻലാലിനുവേണ്ടി ഉദയകൃഷ്ണ കഥ ഒരക്ക ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. ഒരു കോമഡി  ആക്ഷൻ‌ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം