ചലച്ചിത്രം

'ഇംഗ്ലീഷ്​ സംസാരിക്കുന്ന കർഷകൻ', പ്രക്ഷോഭത്തെ പിന്തുണച്ച നടന് കങ്കണയുടെ പരിഹാസം; ട്രോളാക്രമണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ പിന്തുണയുമായി എത്തിയ പഞ്ചാബി താരം ദീപ്​ സിദ്ധുവിന്റെ വിഡിയോ വൈറലാകുന്നു. മാർച്ചിൽ പങ്കെടുക്കുകയും 'ഡൽഹി ചലോ മാർച്ചി'ന്റെ ലക്ഷ്യവും പ്രാധാന്യവും പൊലീസിനെ ധരിപ്പിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്ന നടന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

വിഡിയോ ശ്രദ്ധനേടിയതിന് പിന്നാലെ ചിലർ നടനുനേരെ പരിഹാസവുമായും രം​ഗത്തെത്തി. സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് നടന് നേരെ വിമർശനമുയരുന്നത്. 'ഹഹഹ... ഭൂമിയില്ലാത്ത കർഷകൻ എല്ലാവരെയും ഉണർത്തുന്നതിനായി കരയുന്നു' എന്ന് പരിഹസിച്ച് സംവിധായകൻ വിവേക്​ അഗ്​നിഹോത്രിയാണ് ആദ്യം രം​ഗത്തെത്തിയത്. ഇംഗ്ലീഷ്​ സംസാരിക്കുന്ന കർഷകൻ എന്ന നിലയിലാണ് ദീപ്​ സിദ്ധുവിനെതിരെ ട്രോളുകൾ പ്രവഹിക്കുന്നത്. ബോളിവുഡ്​ നടി കങ്കണ റണാവത്തും ദീപ്​ സിദ്ധുവിന്​ വിമർശിച്ച്​ രംഗത്തെത്തി. രക്തദാഹിയായ കഴുകന്മാർക്കു വേണ്ടി ദേശീയ വിരുദ്ധ ഘടകങ്ങളെ പ്രയോജനപ്പെടുത്താനും മറ്റൊരു ഷഹീൻ ബാഗ് കലാപം സൃഷ്ടിക്കാനും സർക്കാർ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കങ്കണയുടെ വാക്കുകൾ.

പരാഹാസങ്ങൾക്ക് മറുപടിയായി രാജ്യത്ത്​ ഒരുപാട്​ കർഷകർ ഇംഗ്ലീഷ്​ സംസാരിക്കുന്നുണ്ടെന്നും ഒരു കർഷകൻ ഇംഗ്ലീഷ്​ സംസാരിക്കുന്നതെങ്ങനെയാണെന്ന ചിന്ത മാറ്റണമെന്നും പ്രതികരിച്ച് നിരവധിപ്പേർ രം​ഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്