ചലച്ചിത്രം

'അന്ന് രണ്ട് രൂപ കൊടുക്കാൻ എനിക്കായില്ല'; കുട്ടിക്കാലത്തെ ഓര്‍മയില്‍ അമിതാഭ് ബച്ചന്‍

സമകാലിക മലയാളം ഡെസ്ക്


കുട്ടിക്കാലത്ത് താനും കുടുംബവും കടന്നുപോയ വിഷമകരമായ കാലഘട്ടത്തെക്കുറിച്ച് പറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ ക്രോര്‍പതിയിലെ പുതിയ എപ്പിസോഡിലായിരുന്നു  സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് രൂപ എടുക്കാനില്ലാത്തതിനാല്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍ ചേരാനായില്ലെന്നാണ് താരം പറഞ്ഞത്. 

ഷോയിലെ മത്സരാര്‍ത്ഥിയായ ജയ് തന്റെ കുടുംബത്തിന്റെ വിഷമസ്ഥിതിയെക്കുറിച്ച് പറഞ്ഞപ്പോഴാണ് തന്റെ കുട്ടിക്കാലത്തെ കയ്‌പ്പേറിയ ഓര്‍മകള്‍ ബിഗ് ബി ഓര്‍ത്തെടുത്തത്. കുട്ടിക്കാലത്ത് സ്‌കൂള്‍ ടീമില്‍ ചേരാന്‍ അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുവേണ്ടി രണ്ട് രൂപ വേണം. അമ്മ തേജി ബച്ചനോട് ചോദിച്ചപ്പോള്‍ രണ്ട് രൂപ ഇല്ല എന്നായിരുന്നു മറുപടി. ആ രണ്ട് രൂപയുടെ പ്രാധാന്യം തനിക്ക് ഇന്നും ഓര്‍മയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഈ സംഭവത്തിലൂടെ താന്‍ പഠിച്ച ഏറ്റവും വലിയ പാഠം അതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതു കൂടാതെ മറ്റൊരു ഓര്‍മയും അദ്ദേഹം പങ്കുവെച്ചു. അച്ഛന്‍ ഹരിവന്‍ഷ് റായ് ബച്ചനുമായി ബന്ധപ്പെട്ടതാണ് ആ ഓര്‍മ. ഫോട്ടോഗ്രാഫിയില്‍ വളരെ താല്‍പ്പര്യമുണ്ടായിരുന്നു അമിതാഭിന്. റഷ്യയിലേക്കുള്ള ആദ്യ യാത്രയില്‍ അച്ഛന്‍ തനിക്ക് ക്യാമറ വാങ്ങിക്കൊണ്ടുവന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇത് അമിതാഭ് ബച്ചന്‍ അഭിനേതാവായതിന് ശേഷമായിരുന്നു. ഇപ്പോഴും താന്‍ ആ ക്യാമറ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ