ചലച്ചിത്രം

കൊൽക്കത്തയ്ക്കായി കളത്തിൽ ഇറങ്ങി കിങ് ഖാൻ, സൂപ്പർ കൂൾ ലുക്കെന്ന് ആരാധകർ; വൈറൽ

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണെങ്കിൽ ഷാരുഖ് ഖാൻ ഇന്നും ആരാധകർക്ക് പ്രീയങ്കരൻ തന്നെയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഐപിഎൽ അപ്പിയറൻസ് ആണ്. തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പിന്തുണയുമായാണ് താരം കളിക്കളത്തിൽ എത്തിയത്. 

ദുബായ് രാജ്യാന്ത്ര സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- രാജസ്ഥാൻ റോയൽ‌സ് മത്സരം കാണാനാണ് താരം എത്തിയത്. കൊൽക്കത്ത ടീമിന് മാച്ചിങ്ങാവുന്ന ഔട്ട്ഫിറ്റിലായിരുന്നു താരം. മുടി നീട്ടി വളർത്തി മാസ്കും കൂളിങ് ​ഗ്ലാസും തൊപ്പിയും അണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയെ ആവേശത്തിലാക്കുകയാണ്. 

താരത്തിന്റെ മൂത്ത മകൻ ആര്യനുമായാണ് എസ്‌ആർ‌കെ ദുബായിലെത്തിയത്. പതിവുപോലെ ഇക്കുറിയും സ്റ്റേഡിയത്തിലിരുന്ന് എസ്ആർകെ തന്റെ ടീം അംഗങ്ങളുടെ മനോവീര്യം വർധിപ്പിച്ചു. ടീം അം​ഗങ്ങൾക്കായി എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നതിന്റേയും മാസ്ക് ഊരി മാറ്റി അവർക്ക് മുഖം കൊടുക്കുന്നതിന്റേയും വിഡിയോയും വൈറലാവുന്നുണ്ട്.

ബുധനാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാന് കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റുകയായിരുന്നു. 37 റൺസിനാണ് നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു