ചലച്ചിത്രം

തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളുമായി നെറ്റ്ഫഌക്‌സും ആമസോണും; രണ്ടിലും തിളങ്ങാന്‍ കാളിദാസ് ജയറാം

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകള്‍ കൂടുതല്‍ പരീക്ഷിക്കുകയാണ് തമിഴ് സിനിമ ലോകം. പ്രമുഖ സംവിധായകര്‍ അണിനിരക്കുന്ന തമിഴ് ആന്തോളജി ചിത്രങ്ങളുമായി എത്തുകയാണ് ആമസോണ്‍ പ്രൈമും നെറ്റ്ഫഌക്‌സും. മലയാളി സാന്നിധ്യം കൊണ്ടും സമ്പന്നമാണ് ഈ ചിത്രങ്ങള്‍. ജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

നാല് സൂപ്പര്‍ഹിറ്റ് സംവിധായകരാണ് നെറ്റ്ഫഌക്‌സ് പുറത്തിറക്കുന്ന പാവ കഥൈകളില്‍ ഒന്നിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, സുധ കൊന്‍ഗര, വെട്രി മാരന്‍, വിഗ്നേഷ് ശിവന്‍ എന്നിവരാണ് കഥ പറയുന്നത്. കാളിദാസ് ജയറാമിനൊപ്പം ബോളിവുഡ് നടി കല്‍കി കോച്ച്‌ലിന്‍, പ്രകാശ് രാജ്, സായ് പല്ലവി, അഞ്ചലി, ഭാവനി ശ്രീ, ഹരി, സാന്ദനു ഭാഗ്യരാജ്, സിമ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. പ്രണയം, അഭിമാനം, ആദരവ് എന്നിവ എങ്ങനെയാണ് ബന്ധങ്ങളെ സ്വാദീനിക്കുന്നത് എന്നതിനെ ആസ്പദമാക്കിയാണ് ചിത്രം. 

സുഹാസിനി മണിരത്‌നം, സുധ കോന്‍ഗാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നീ സംവിധായകരുടേതാണ് പുത്തും പുതു കാലൈ. നാല് ചെറു കഥകളാണ് ചിത്രത്തില്‍ പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോസില്‍ ഒക്ടോബര്‍ 16നാണ് റിലീസ്. 

സുധ സംവിധാനം ചെയ്യുന്ന ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിലാണ് മലയാളി സാന്നിധ്യം തൊണ്ട് സമ്പന്നമാകുന്നത്. ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്റെ അവരും ഞാനും/ അവളും ഞാനും എന്ന ചിത്രത്തില്‍ എംഎസ് ഭാസ്‌കര്‍, റിതു വര്‍മ എന്നിവരും അഭിനയിക്കുന്നു. സുഹാസിനി സംവിധായികയുടേയും അഭിനേതാവിന്റേയും വേഷത്തില്‍ എത്തുന്ന കോഫി, എനിവണ്‍? എന്ന ചിത്രത്തില്‍ അനു ഹാസനും ശ്രുതി ഹാസനുമാണ് അഭിനയിക്കുന്നത്. രാജീവ് മേനോന്റെ റീയുണിയന്‍ സ്റ്റാര്‍സില്‍ ആന്‍ഡ്രിയ, ലീല സാംസണ്‍, സിക്കില്‍ ഗുരുചരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. കാര്‍ത്തിക് സുബ്ബരാജിന്റെ മിറാക്കിള്‍ എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ബോബി സിന്‍ഹ, മുതു കുമാര്‍ എന്നിവരാണ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത