ചലച്ചിത്രം

സാറയെ രക്ഷിക്കണമെന്ന് അമൃത, അവസാനം തർക്കമായി, കരീനയ്ക്കൊപ്പം ഡൽഹിക്ക് പറന്ന് സെയ്ഫ്

സമകാലിക മലയാളം ഡെസ്ക്

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിനെ പിടിച്ചുകുലുക്കുകയാണ്. മയക്കുമരുന്ന് കടത്തിലേക്ക് അന്വേഷണം നീണ്ടതോടെ ബോളിവുഡിലെ മുൻനിര താരങ്ങൾ വരെ വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട  ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്ങ് എന്നിവരെ എൻസിബി ചോദ്യം ചെയ്തിരുന്നു. തുടർന്ന് സുശാന്തുമായുള്ള ബന്ധത്തെക്കുറിച്ച് സാറ തുറന്നു പറഞ്ഞിരുന്നു. 

എന്നാൽ മകളെ ഒരുവിധത്തിലും സഹായിക്കില്ലെന്ന നിലപാടിലാണ് നടൻ സെയ്ഫ് അലി ഖാൻ. ഇതുമായി ബന്ധപ്പെട്ട് മുൻ ഭാര്യ അമൃത സിങ്ങുമായി സെയ്ഫ് തർക്കത്തിലേർപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  മകളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് സെയ്ഫിന്റെ അടുക്കൽ അമൃത എത്തിയിരുന്നു. എന്നാൽ ഇത് അം​ഗീകരിക്കാൻ സെയ്ഫ് തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. 

മുംബൈയിൽ നിന്ന് ഭാര്യ കരീനയ്ക്കും മകൻ തൈമൂറിനുമൊപ്പം ഡൽഹിയിലേക്ക് സെയ്ഫ് പോയെന്നും റിപ്പോർട്ടുകളുണ്ട്. ആമിർ ഖാൻ നായകനാവുന്ന ലാൽ സിങ്ങ് ചദ്ദ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് കരീന 
 പോയത്. ഭാര്യയ്ക്കൊപ്പം സെയ്ഫ് പോയത് സാറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് വിട്ട് നിൽക്കാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

റിയ ചബ്രബർത്തിയെ ചോദ്യം ചെയ്തതിൽ നിന്ന് സാറ ഉൾപ്പടെയുള്ള നടിമാരുടെ പേരുകൾ പരുറത്തുവന്നത്. തുടർന്ന് ഇവരുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. സുശാന്തിന്റെ നായികയായി കേദാർനാഥിലൂടെയാണ് സാറ അലി ഖാൻ ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന് ശേഷം ഇരുവരും ഡേറ്റിങ്ങിലായിരുന്നെന്ന് സാറ വ്യക്തമാക്കി. സുശാന്തിനൊപ്പം തായ്ലൻഡിൽ പോയിരുന്നുവെന്നും വല്ലപ്പോഴും സുശാന്ത് കഞ്ചാവ് പുകച്ചിരുന്നതായും സാറ പറഞ്ഞിരുന്നത്. തുടർന്ന് ബന്ധത്തിൽ വിശ്വസ്തനല്ലെന്ന് തോന്നിയതോടെയാണ് വേർപിരിഞ്ഞതെന്നും താരം പറഞ്ഞു. എന്നാൽ താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും സാറ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'