ചലച്ചിത്രം

'അവരെ നടുറോഡിൽ തൂക്കിലേറ്റണം, അത് ടിവിയിലൂടെ കാണിക്കണം'; വയർത്തൊലിച്ച്, ഉറച്ച ശബ്ദത്തിൽ മധൂ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ത്തർപ്രദേശിലെ ഹാഥ് രസിൽ 19 കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടി മധൂ. സ്ത്രീകളെ ബലാത്സം​ഗം ചെയ്യുന്നവരെ നടുറോഡിൽ തൂക്കിലേറ്റി അത് ടിവിയിലൂടെ പ്രദർശിപ്പിക്കണം എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ താരം പറയുന്നത്. മേക്കപ്പ് ഇല്ലാതെ വിയർത്തൊലിച്ച് നിൽക്കുന്ന മധുവിനെ വിഡിയോയിൽ കാണുന്നത്. 

ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധു വീഡിയോ പങ്കുവച്ചത്. മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയർത്തൊലിച്ച് മുടി ഒതുക്കി വയ്ക്കാതെ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. കോവിഡ് പ്രശ്നങ്ങൾക്കിടയിലും മനുഷ്യൻ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോൾ ബലാത്സം​ഗം പോലുള്ള  അതിക്രമങ്ങൾ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നൽകുന്നതെന്നാണ് താരം ചോദിക്കുന്നത്. റേപ്പുകളെ ന്യായീകരിക്കാൻ എന്താണ് പറയാനാവുക. മാനസിക പ്രശ്നമാണ് ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് കാരണമെന്ന് പറയുമ്പോൾ അസുഖമുള്ളവർക്ക് ഇത് ചെയ്യാം എന്നാണോ എന്നും മധു ചോദിക്കുന്നു. 

ബലാത്സം​ഗത്തിന് അറസ്റ്റ് ചെയ്യുന്നവരെ നടുറോഡിൽ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണമെന്നും ഞാൻ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇതിന് മുതിരരുത്. ഭരണാധികാരികളും നിയമപാലകരും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ചെറുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മധു പറഞ്ഞു. ഡൽഹി പീഡനത്തെക്കുറിച്ചും താരം പറയുന്നുണ്ട്. 

പൊതു സ്ഥലത്ത് വച്ച് സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പർശിക്കുമ്പോൾ അല്ലെങ്കിൽ മോശമായി നോക്കുമ്പോൾ അവൾ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോൾ തങ്ങളിലൊരാൾ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്പോഴോ? സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷൻമാരെയാണ്, മൊത്തം സമൂഹത്തെയാണ്. സ്ത്രീ-പുരുഷൻ, ആൺകുട്ടി-പെൺകുട്ടി എന്ന വേര്‍തിരിവ്‌ എന്തിനാണ്?  ഈ സമൂഹത്തിൽ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച് ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച് കൊടുക്കൂ. ഒരു കൈ വെട്ടിമാറ്റിയാൽ പുരുഷന് സന്തോഷമാകുമോ? അതുപോലെയാണ് സത്രീകൾക്ക് പുരുഷനില്ലാതെ ജീവിക്കാനാവില്ല എന്നതുപോലെ പുരുഷന് സ്ത്രീകളില്ലാതെയും ജീവിക്കാനാവില്ല.- മധൂ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം