ചലച്ചിത്രം

നി​ഗൂഢത നിറഞ്ഞ 'കയറ്റം', ഞെട്ടിക്കാൻ മഞ്ജു വാര്യർ; ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യറെ പ്രധാനകഥാപാത്രമാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റത്തിൻഖെ ട്രെയിലർ പുറത്ത്. നി​ഗൂഢത നിറച്ചു കൊണ്ടുള്ള ട്രെയിലറിൽ ശ്രദ്ധ നേടുന്നത് മഞ്ജുവാര്യരുടെ പ്രകടനമാണ്. അജ്ഞാതരായ ഒരു കൂട്ടം പർവതാരോഹകർക്കൊപ്പം മല കയറുന്ന മായ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്. 

നി​ഗൂഢത നിറഞ്ഞ മഞ്ജുവിന്റെ കഥാപാത്രത്തോടുള്ള ചില ചോദ്യങ്ങൾക്കൊപ്പമാണ് ട്രെയിലർ.  നിങ്ങൾ ശരിക്കും ആരാ? എന്ന ചോദ്യത്തിൽ തുടങ്ങുന്ന ട്രെയിലർ നിങ്ങളുടെ ശരിക്കുള്ള പേരെന്താ? എന്ന ചോദ്യത്തിലാണ് അവസാനിക്കുന്നത്. 2020 ഒക്ടോബറിൽ നടന്ന ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കിം ജിസോക്ക് അവാർഡിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചിത്രത്തിന്‍റെ തിരക്കഥ രചന, എഡിറ്റിംഗ്, സൗണ്ട് ഡിസെെന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. എസ് ദുർഗയ്ക്കും ചോലക്കും ശേഷമുള്ള സനൽകുമാർ ശശിധരന്റെ ചിത്രമാണിത്. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രാഹണം. കയറ്റം എന്ന ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ "അഹർ" ആണ് ചിത്രത്തിന്‍റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്