ചലച്ചിത്രം

ഈ നിറത്തിലെ പോർഷെ കണ്ടാൽ ഉറപ്പിച്ചോളൂ, അത് ഫഹദ് തന്നെ; രണ്ട് കോടിയുടെ പുതുപുത്തൻ കാർ സ്വന്തമാക്കി താരദമ്പതികൾ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ സൂപ്പർതാര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഭിനയവും നിർമാണവുമൊക്കെയായി ഇരുവരും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ അവരുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് സ്വന്തമാക്കിയിരിക്കുകയാണ് താര‌ദമ്പതികൾ. 

1.90 കോടി രൂപയാണ് കരേര എസിന്റെ എക്സ്ഷോറൂം വില. പൈതൺഗ്രീൻ നിറത്തിലെ കാറാണ് നസ്രിയയും ഫഹദും വാങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ഈ നിറത്തിൽ ആകെയുണ്ടായിരുന്ന കാറാണ് ഇത്. 2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്. ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷനും കരേര എസിൽ വരുത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി