ചലച്ചിത്രം

ടൊവിനോയെ ഐസിയുവിൽ നിന്ന് മാറ്റി, അഞ്ച് ദിവസം ആശുപത്രിയിൽ തുടരും; മെഡിക്കൽ ബുള്ളറ്റിൻ 

സമകാലിക മലയാളം ഡെസ്ക്

സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന്റെ ആരോ​ഗ്യ നില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആൻജിയോ​ഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങൾക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന നടനെ മുറിയിലേക്ക് മാറ്റി. അഞ്ച് ദിവസം ആശുപത്രിയിൽ തുടരും. 

പിറവത്തു നടക്കുന്ന കള എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേൽക്കുന്നത്. കാര്യമായ വേദന ഇല്ലാത്തതിനാൽ ചിത്രീകരണം തുടർന്നെങ്കിലും ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. താരത്തിന് പരുക്കേറ്റതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി