ചലച്ചിത്രം

'സിനിമ ഉപേക്ഷിക്കുന്നു, ഇനി ജീവിക്കുന്നത് മരണാനന്തര ജീവിതം മെച്ചപ്പെടുത്താൻ'; നടി സന ഖാൻ

സമകാലിക മലയാളം ഡെസ്ക്

സിനിമ മോഡലിങ് രം​ഗം ഉപേക്ഷിക്കുകയാണെന്ന വ്യക്തമാക്കി നടി സന ഖാൻ. മതപരമായ കാരണങ്ങൾ പറഞ്ഞാണ് താരം ഗ്ലാമറസ് രം​ഗം ഉപേക്ഷിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയായിരുന്നു തീരുമാനം ആരാധകരെ അറിയിച്ചത്. നേരത്തെ നടി സൈറ വസീമും ഇതേ കാരണങ്ങൾ പറഞ്ഞ് ബോളിവുഡ് ഉപേക്ഷിച്ചിരുന്നു. 

വിനോദ വ്യവസായം തനിക്ക് എല്ലാ പ്രശസ്തിയും സമ്പാദ്യവും തന്നുവെന്നും എന്നാൽ അത് മാത്രമാവരുത് തന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു എന്നാണ് സന കുറിച്ചത്. എന്റെ ഏറ്റവും സന്തോഷകരമായ നിമിഷം. ഈ യാത്രയിൽ അല്ലാഹു എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്യട്ടെ എന്ന അടിക്കുറുപ്പിനൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. സിനിമ സീരിയൽ രം​ഗത്തെ നിറസാന്നിധ്യമായിരുന്നു ഈ 33 കാരി. ബി​ഗ് ബോസിന്റെ ആറാം സീസണിൽ പങ്കെടുത്ത താരം നിരവധി സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. സിനിമ രം​ഗം വിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്ന ​ഫോട്ടോഷൂട്ടുകളും ​ഗ്ലാമറസ് ചിത്രങ്ങളുമെല്ലാം താരം നീക്കം ചെയ്തു. 

സന ഖാന്റെ കുറിപ്പ് ഇങ്ങനെ

ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ നിന്നാണ് നിങ്ങളോട് ഞാൻ സംസാരിക്കുന്നത്. ഏറെ നാളായി ഞാൻ സിനിമ മേഖലയിലുണ്ട്. ഇവിടെ എല്ലാവിധ പ്രശസ്തിയും സമ്പാദ്യവും ആദരവും എനിക്ക് ലഭിച്ചതിൽ ഞാൻ അനു​ഗ്രഹീതയാണ്.  എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എനിക്കൊരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു: മനുഷ്യൻ ഈ ലോകത്തേക്ക് വരുന്നതിന്റെ യഥാർത്ഥ ലക്ഷ്യം സമ്പത്തും പ്രശസ്തിയും നേടുക എന്നതാണോ? ദരിദ്രരും നിസ്സഹായരുമായവരുടെ സേവനത്തിനായി അവന്റെ / അവളുടെ ജീവിതം ചെലവഴിക്കേണ്ടത് അവരുടെ കടമയുടെ ഭാഗമല്ലേ? ഏത് നിമിഷവും നമ്മൾ മരണപ്പെട്ടേക്കാം എന്ന് അവനോ/അവളോ ചിന്തിക്കേണ്ടതല്ലേ? അവൻ / അവൾ ഇല്ലാതായാൽ എന്ത് സംഭവിക്കും? വളരെക്കാലമായി ഞാൻ ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ്, പ്രത്യേകിച്ച് എന്റെ മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം. 

ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ മതത്തിൽ ഞാൻ തിരിഞ്ഞപ്പോൾ, ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. അതിനാൽ, ഇന്ന് മുതൽ, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് എന്നെന്നേക്കുമായി വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. 

എന്റെ ഈ മാനസാന്തരത്തെ അംഗീകരിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ അനുസരിച്ചും മാനവികസേവനത്തിനായും എന്റെ ജീവിതം ചെലവഴിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി ജീവിക്കാനുള്ള  കഴിവ് എനിക്ക് നൽകാൻ അള്ളാഹുവിനോട് പ്രാർഥിക്കാൻ എന്റെ എല്ലാ സഹോദരങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. അവസാനമായി, ഇനി മുതൽ സിനിമാ സംബന്ധമായ ജോലിയെക്കുറിച്ച് എന്നോട് കൂടിയാലോചിക്കരുത് എന്ന്  എല്ലാ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്