ചലച്ചിത്രം

തടി കൂടുന്നതുപോലെ എല്ലാം എളുപ്പമായിരുന്നെങ്കിലോ എന്ന് ഭാവന, വിശേഷങ്ങൾ ചോദിച്ച് ആരാധകർ; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഭൂരിഭാഗം പേരുടേയും ജീവിതം വീട്ടിലേക്ക് ഒതുങ്ങി. യാത്രകള്‍ക്ക് പകരം കുക്കിങ് പരീക്ഷണങ്ങള്‍ കളം പിടിച്ചതോടെ വണ്ണം വെച്ചവരും നിരവധിയാണ്. നമ്മള്‍ പലരേയും പോലെ മലയാളത്തിന്റെ പ്രിയ നടി ഭാവനയും ഇതേ പ്രശ്‌നത്തിലാണ്. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം തടിവച്ചതിനെക്കുറിച്ച് പറഞ്ഞത്. 

സ്ലീവ് ലസ് ഡ്രസ് ധരിച്ചുകൊണ്ടുള്ള മിറര്‍ സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. ലോക്ക്ഡൗണിന് ശേഷം തടികൂടിയെന്നും ജിമ്മില്‍ പോകാന്‍ സമയമായെന്നും ഭാവന കുറിച്ചിട്ടുണ്ട്. 

ചിത്രത്തില്‍ സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകര്‍ക്ക് താരം മറുപടിയും നല്‍കിയിട്ടുണ്ട്. എവിടെയാണെന്ന ചോദ്യത്തിന് ബാംഗളൂരുവിലാണെന്നും ഭര്‍ത്താവ് സുഖമായിരിക്കുന്നെന്നും താരം മറുപടിയായി കുറിച്ചു. അതിനിടെ താന്‍ എത്ര ഭക്ഷണം കഴിച്ചാലും വണ്ണം വെക്കില്ലെന്നു പറഞ്ഞ ആരാധകനോട് ലക്കി യൂ എന്നാണ് താരം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്