ചലച്ചിത്രം

'അതെ വലിയ ചെലവല്ലേ', സുരാജ് ചോദിക്കുന്നു; ആഘോഷങ്ങൾ ജ​ന​ഗണമന സെറ്റിൽ 

സമകാലിക മലയാളം ഡെസ്ക്

മ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പേട്ടിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്കര പൊതുവാളും, വികൃതിയിലെ എൽദോയുമാണ് സുരാജിന് പുരസ്കാരം നേടിക്കൊടുത്ത കഥാപാത്രങ്ങൾ. രണ്ട് ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ ഹൃദയസ്പർശിയായി ആവിഷ്കരിച്ച അഭിനയമികവിന് സുരാജിന് പുരസ്കാരം നൽകുന്നുവെന്നായിരുന്നു ജൂറിയുടെ നിരീക്ഷണം.

പുരസ്കാരം കിട്ടിയതിന് ചെലവില്ലേ? എന്ന് ചോദ്യത്തിന് പതിവ് നർമ്മം കലർന്ന മറുപടിയായിരുന്നു സുരാജിന്റേത്. 'അതെ വലിയ ചെലവല്ലേ...' എന്നായിരുന്നു ആ മറുപടി. "ഡിജോ ജോസിന്റെ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. പൃഥിരാജും ഞാനും പ്രധാനേവഷങ്ങളിലെത്തുന്ന ജ​ന​ഗണമന. ഇനി അവിടെ ചെലവ് ചെയ്യണം", സുരാജ് പറഞ്ഞു. സ്നേഹവും പിന്തുണയും നൽകിയ എല്ലാവർക്കും സുരാജ് നന്ദിയറിയിച്ചു. 

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വെർഷൻ 5.25. നവാ​ഗത സംവിധായകനായി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടതും രതീഷ് ബാലകൃഷ്ണനാണ്. എംസി ജോസഫ് ഒരുക്കിയ വികൃതിയിൽ ബധിരനും മൂകനുമായ കഥാപാത്രമാണ് സുരാജ് അവതരിപ്പിച്ച എൽദോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി