ചലച്ചിത്രം

അവഗണന മടുത്തു, മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിൽ ഇനി പാടില്ലെന്ന് ​ഗായകൻ വിജയ് യേശുദാസ്. അവഗണന മടുത്തിട്ടാണ് ഈ തീരുമാനമെടുത്തതെന്ന് വിജയ് പറഞ്ഞു. അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും പിതാവ് യേശുദാസും ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് പറഞ്ഞു.

"മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തത്", വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞു. 

പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു. മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് കരസ്ഥമാക്കിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്