ചലച്ചിത്രം

'നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു'; കുഞ്ഞിനോട് മേഘ്ന രാജ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ചിരഞ്ജീവി സർജ ലോകത്തു നിന്നു വിടപറഞ്ഞെങ്കിലും അദ്ദേഹത്തെ അങ്ങ് വിട്ടുകൊടുക്കാൻ ഭാര്യ മേഘ്ന രാജ് തയാറല്ല. ചീരുവിന്റെ സ്വപ്നങ്ങളിലൂടെ ജീവിച്ചും ഓർമകൾ പങ്കുവെച്ചും തന്റെ പ്രിയപ്പെട്ടവനെ തനിക്കൊപ്പം പിടിച്ചു നിർത്തുകയാണ് മേഘ്ന. തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരം. കുഞ്ഞിലൂടെ ചീരുവിനെ തിരികെ കൊണ്ടുവരുമെന്നാണ് മേഘ്ന പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മേഘ്നയുടെ പുതിയ പോസ്റ്റാണ്. 

തന്റെ കുഞ്ഞിനോട് അച്ഛനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയാണ് മേഘ്ന. നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ എന്നാണ് ബേബി ഷവറിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ചീരുവിന്റെ ആ​ഗ്രഹപ്രകാരം വലിയ ആഘോഷമായിട്ടായിരുന്നു ബേബി ഷവർ നടത്തിയത്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. 

ഇന്ന് ചീരുവിന്റെ പിറന്നാളാണ്. തന്റെ പ്രിയതമന് മേഘ്ന പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്. എന്റെ ലോകത്തിന് പിറന്നാൾ ആശംസകൾ എന്നാണ് മേഘ്ന കുറിച്ചത്. എന്നും എപ്പോഴും നിന്നെ സ്നേഹിക്കുമെന്നും താരം കുറിച്ചു. 

മൂന്ന് വേദികളിലായിട്ടായിരുന്നു ബേബി ഷവർ ചടങ്ങുകൾ. ആഘോഷം പൂർവം നടത്തിയ മറ്റൊരു ചടങ്ങിന്റെ വിഡിയോയും വൈറലാവുകയാണ്. മേഘ്നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയൻ ധ്രുവ് വേദി ഒരുക്കിയിരുന്നത്. ധ്രുവിന്റെ കൈപിടിച്ച് വേദിയിലേയ്ക്ക് എത്തുന്ന മേഘ്നയെ വിഡിയോയിൽ കാണാം. വേദിയിൽ ചിരുവിന്റെ ചിത്രം കണ്ട് മേഘ്നയുടെ കണ്ണുനിറയുന്നത് ധ്രുവ് ചേർത്തുപിടിച്ച് സമാധാനിപ്പിക്കുന്നതും വിഡിയോയിൽ കാണാം. 

ഈ ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത്. ഹൃദയാഘാദത്തെ തുടർന്നായിരുന്നു അന്ത്യം. ചിരു മരിക്കുമ്പോൾ നടി മൂന്നു മാസം ഗർഭിണിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍